Related Stories























































































































May 11, 2025 07:52 AM

(truevisionnews.com) രാജസ്ഥാൻ ജയ്‌സാൽമിറിൽ അതീവ ജാഗ്രത നിർദേശം. ആറിടത്ത് പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. എയർസ്‌റ്റേഷൻ പരിസരത്ത് പൊട്ടിത്തെറിയുണ്ടായെന്ന് വിവരം. ആറിടത്ത് പൊട്ടിത്തെറിയെന്ന് പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. ബാർമിറിലും പൊട്ടിത്തെറി ശബ്ദം. ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം നൽകി.

പാകിസ്താന്റെ വെടിനിർത്തൽ ലംഘനത്തെ തുടർന്ന് അമൃത്സറിൽ അതീവ ജാ​ഗ്രത നിർദേശം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. വീടിന് പുറത്തേക്ക് ഇറങ്ങരുത് എന്നും ലൈറ്റുകൾ ഓഫ് ആക്കി വീട്ടിൽ തന്നെ തുടരണമെന്നും നിർദേശം നൽകി. അമൃത്സറിൽ റെഡ് അലർട്ട് തുടരുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അമൃത്സറിൽ തുടർച്ചയായി സൈറൺ മുഴങ്ങി.

അതേസമയം, ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നേരത്തെ ഉണ്ടാക്കിയ കരാർ ലംഘിച്ചതിന് പാകിസ്താനെ ഇന്ത്യ വിമർശിച്ചു. അതിർത്തിയിൽ വെടിവയ്പ്പും സൈനിക നടപടികളും നിർത്തുന്നതിനെക്കുറിച്ചായിരുന്നു ധാരണ, എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പാകിസ്താൻ അത് ലംഘിച്ചുവെന്ന് ഇന്ത്യ പറഞ്ഞു.



High alert Jaisalmer Explosions reported six places

Next TV

Top Stories