ന്യൂഡല്‍ഹി: ( www.truevisionnews.com ) ഇന്ത്യയുടെ വനിതാ പൈലറ്റിനെ പിടികൂടിയെന്ന പാക് പ്രചാരണം വ്യാജം. ഇന്ത്യൻ വ്യോമസേനയിലെ വനിതാ പൈലറ്റായ ശിവാംഗി സിംഗ് സംബന്ധിച്ച് പാകിസ്ഥാനോട് അനുഭാവം പുലർത്തുന്ന ചില സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ അവകാശവാദങ്ങൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്റ്റ് ചെക്ക് നിഷേധിച്ചു.

പാക് സൈന്യം ശിവാനി സിംഗിനെ കസ്റ്റഡിയിലെടുത്തുവെന്ന വാദങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പിഐബി സ്ഥിരീകരിച്ചു. യുദ്ധ വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥയെ പാകിസ്താന്‍ പിടികൂടുകയായിരുന്നുവെന്നാണ് പാക് അനുകൂല സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളുടെ അവകാശവാദം. അതിന്റെ വീഡിയോ അടക്കമാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്ന് പിബിഐ വ്യക്തമാക്കി. ഇന്ന് രാവിലെ മുതൽ പാകിസ്താൻ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വാർത്തയാണ് പിഐബി പൊളിച്ചത്.
https://x.com/PIBFactCheck/status/1921053036698341388
കൂടാതെ, മൊബൈൽ ഫോണുകളിലെ ലൊക്കേഷൻ സേവനങ്ങൾ നിർജ്ജീവമാക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു തെറ്റായ വിവരവും പിഐബി പരാമർശിച്ചു. കേന്ദ്ര സർക്കാർ അത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി, ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പ്രചരിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് അവർ വ്യക്തമാക്കി. ഔദ്യോഗിക ആശയവിനിമയം എന്ന വ്യാജേന ഈ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ പാകിസ്താനെ പിന്തുണച്ച് പോസ്റ്റ് ഇട്ട 19കാരിക്കെതിരെ കേസെടുത്തു. 'പാകിസ്താന്‍ സിന്ദാബാദ്' എന്ന് കമന്റിട്ട 19കാരിയായ വിദ്യാര്‍ത്ഥിനിയെ മഹാരാഷ്ട്രയിലെ പുണെയില്‍ വെച്ചാണ് കോന്‍ധ്വ പൊലീസ് അറസ്റ്റ് ചെയ്തത്. കോന്‍ധ്വയിലെ കൗസര്‍ബാഗ് സ്വദേശിനിയാണ് അറസ്റ്റിലായ യുവതി.
shivanisingh not captured pakistan claim fake
