ന്യൂഡല്‍ഹി: (truevisionnews.com) ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ അംഗീകരിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയറാം രമേഷ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് ധാരണയായെന്ന വിവരം പുറത്തുവിട്ടത്. ഈ സാഹചര്യത്തിലാണ് ജയറാം രമേഷിന്റെ പ്രതികരണം.

വാഷിംഗ്ടണിൽനിന്നുള്ള അപ്രതീക്ഷിതമായ പ്രഖ്യാപനം കണക്കിലെടുത്ത്, രണ്ടു കാര്യങ്ങള്‍ക്ക് മുമ്പെന്നത്തേക്കാളും പ്രാധാന്യമുണ്ടെന്ന് ജയറാം രമേഷ് കുറിച്ചു. പ്രധാനമന്ത്രി ഒരു സര്‍വകക്ഷി യോഗത്തിന് അധ്യക്ഷത വഹിക്കുകയും രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കുകയും വേണം. ക്രൂരമായ പഹല്‍ഗാം ഭീകരാക്രമണം മുതല്‍ കഴിഞ്ഞ 18 ദിവസത്തെ സംഭവവികാസങ്ങളും ഇനി മുന്നോട്ടുള്ള നീക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സംഘടിപ്പിക്കണമെന്നും ജയറാം രമേഷ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ സ്ഥിരീകരിച്ചു. തീവ്രവാദത്തിനെതിരായി ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് ഇന്ത്യ എന്നും കൈക്കൊണ്ടിട്ടുള്ളതെന്നും ഇനിയങ്ങോട്ടും അതില്‍ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
JairamRamesh reacted India and Pakistan accepting ceasefire.
