കോഴിക്കോട് :(truevisionnews.com) രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാതല യോഗം മെയ് 13 രാവിലെ 10 മണിക്ക് ചെറുവണ്ണൂർ മലബാർ മെറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ജില്ലാതല യോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട 500 പേർ പങ്കെടുക്കും.

സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ, തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ, സാമുദായിക നേതാക്കൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുക. ഇവരുമായി മുഖ്യമന്ത്രി സംവദിക്കും. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, എം.പി.മാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, ജില്ലാ കളക്ടർ തുടങ്ങിയവരും പങ്കെടുക്കും.
Fourth anniversary celebration second Pinarayi Vijayan ministry district meeting kozhikode
