പല്ല് തേക്കാൻ പേസ്റ്റ് ആവശ്യമുണ്ടോ? ഇതറിഞ്ഞിട്ട് നാളെ രാവിലെ പല്ല് തേക്കൂ ....

  പല്ല് തേക്കാൻ പേസ്റ്റ് ആവശ്യമുണ്ടോ? ഇതറിഞ്ഞിട്ട് നാളെ രാവിലെ പല്ല് തേക്കൂ ....
May 10, 2025 10:52 PM | By Susmitha Surendran

(truevisionnews.com) എന്നും പല്ല് തേക്കാത്തവരായി ആരുംതന്നെ നമ്മുടെ ഇടയിൽ ഇല്ല . പല്ല് തേക്കുമ്പോൾ കൂടുതൽ പേസ്റ്റ് ഉപയോഗിച്ചാൽ പല്ലുകൾ കൂടുതൽ വൃത്തിയാകുമെന്ന ധാരണയും പലർക്കുമുണ്ട്. എന്നാൽ ഇതിന്റെയൊന്നും ആവശ്യമേയില്ല എന്നാണ് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്.

അതായത് പല്ല് തേയ്‌ക്കണ്ട ആവശ്യമില്ല എന്നല്ല, കൂടുതൽ അളവിൽ പേസ്റ്റ് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്ന്. പേസ്റ്റ് ഒഴിവാക്കുന്നതും തികച്ചും നല്ലതാണ്. പല്ലിന് മുകളിലുള്ള പ്ലാക് എന്ന വസ്തു നീക്കം ചെയ്യാനും ഇതിലൂടെ സാധിക്കും. പഞ്ചസാരയും സ്റ്റാർച്ചും അടങ്ങിയ ഭക്ഷണം വായിലെ ബാക്ടീരിയയുമായി കൂടിചേരുമ്പോൾ പല്ലിൽ രൂപപ്പെടുന്ന ഒരു സ്റ്റിക്കി ഫിലിമാണ് പ്ലാക്ക്.

പല്ല് തേക്കുകയും പല്ലുകൾക്കിടയിൽ നൂലിട്ട് വൃത്തിയാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ പറ്റിപ്പിടിച്ചിരിക്കുന്ന പ്ലാക്കിനെ നീക്കാൻ സാധിക്കൂ. ഇത് സ്ഥിരം വൃത്തിയാക്കിയില്ലെങ്കിൽ പല്ലിൽ ടാർടർ അഥവാ മഞ്ഞനിറത്തിലുള്ള കറ രൂപപ്പെടും. പ്ലാക്ക് ആണ് പിന്നീട് പല്ലിലെ കേടായും മറ്റ് അണുബാധയായും മാറുന്നത്. ഇത് വായ്‌നാറ്റത്തിനും വിട്ടുമാറാത്തതും മോണയിലെ രക്തസ്രാവത്തിനും കാരണമാകുന്നു.

നിരവധി രാസവസ്തുക്കൾ ചേർത്താണ് ടൂത്ത് പേസ്റ്റ് നിർമ്മിക്കുന്നത്. അത് എന്തെല്ലാമാണെന്ന് നോക്കാം.

ഫ്‌ലൂറൈഡ്: എല്ലാ ടൂത്ത് പേസ്റ്റുകളിലും അടങ്ങിയിരിക്കുന്ന ഒരു രാസവസ്തുവാണ് ഇത്. ഇനാമലിനെ ശക്തമായി നിലനിർത്താനും കേടുകൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

അബ്രസീവ്‌സ്: ഇവ പ്ലാക്കുകൾ അടിഞ്ഞുകൂടുന്നതിനെതിരെ പോരാടുന്ന രാസവസ്തുവാണ്. എന്നാൽ ഇത് അധികമായാൽ നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിന് ഹാനികരമാണ്.

ആർട്ടിഫിഷ്യൽ ഫേ്‌ലവർ : ഏത് പേസ്റ്റിലും ഇത്തരം കൃത്രിമ ഫേ്‌ലവറുകൾ ഉപയോഗിക്കും.

ഡിറ്റർജന്റ്: ബ്രഷ് ചെയ്യുമ്പോൾ നുര രൂപപ്പെടുന്നതിനായി എല്ലാ ടൂത്ത്‌പേസ്റ്റുകളിലും ഡിറ്റർജന്റുകൾ ഉപയോഗിക്കും

ഹ്യുമെക്ടന്റ്: ഇത് വെള്ളം നിലനിർത്തുകയും പേസ്റ്റിന് സ്ഥിരത നൽകുകയും ചെയ്യുക.

need toothpaste brush your teeth? know this

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories