(truevisionnews.com) വെള്ളം കുടിക്കാൻ ഇഷ്ടമുള്ളവരും എന്നാൽ മടിയുള്ളവരും കാണും നമ്മുടെയിടയിൽ . വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിയില്‍ പല മിധ്യാധാരണകളുണ്ട്. വെറും വയറ്റില്‍ വെള്ളം കുടിക്കാമോ, ചൂടുവെള്ളമാണോ തണുത്ത വെള്ളമാണോ കുടിക്കേണ്ടത്, തണുത്ത വെള്ളം കുടിച്ചാല്‍ തടി കൂടുമോ? അങ്ങനെ പലതും.

എന്നാല്‍ ഇവയില്‍ ചിലതിനൊക്കെയുളള മറുപടിയും വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മറുപടി പറയുകയാണ് ക്ലിനിക്കല്‍ ന്യൂട്രീഷണലിസ്റ്റായ അമിത ഗാഡ്രെ. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അവര്‍ വിവരങ്ങള്‍ പങ്കുവച്ചത്.
തണുത്ത വെള്ളം കുടിക്കുന്നത് തടിവയ്ക്കുന്നതിന് കാരണമാകുമെന്ന് വിശ്വസിക്കുന്ന ആളുകളുണ്ട്. അവര്‍ക്കുളള മറുപടി അമിത പറയുന്നത് ഇങ്ങനെയാണ്. ' തണുത്ത വെള്ളം കുടിച്ചാല്‍ തടിവയ്ക്കും എന്ന് പറയുന്നത് തികച്ചും അസംബന്ധമായ കാര്യമാണ്. പൂജ്യം കലോറിയുളള വെള്ളം ശരീരം ഹൈഡ്രേറ്റായിരിക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ ജലാംശം കുറയുന്നത് മെറ്റബോളിസം കുറയ്ക്കുകയും ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും. തണുത്ത വെളളം ദഹന പ്രക്രീയയെ ബാധിക്കുന്നു. ചെറിയ ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനത്തിന് ഗുണം ചെയ്യും.
drinking cold water you gain weight? know...
