വാഷിങ്ടണ്‍: ( www.truevisionnews.com ) ഇന്ത്യയും പാകിസ്താനിലും തമ്മില്‍ പൂര്‍ണ്ണവും ഉടനടയുമുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

'അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്താനും പൂര്‍ണ്ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്' ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
https://x.com/realDonaldTrump/status/1921174163848401313
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പൂര്‍ണമായും ഉടനടി വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ധാരണയായതായി സന്തോഷത്തോടെ അറിയിക്കുന്നു. സാമാന്യബോധവും വിവേകവും ഉപയോഗിച്ചതിന് ഇരുരാജ്യങ്ങള്‍ക്കും അഭിനന്ദങ്ങളും നന്ദിയും. ട്രംപ് അറിയിച്ചു.
അതേസമയം ഇത് സംബന്ധിച്ച് ഇന്ത്യയുടേയും പാകിസ്താന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
us president trump announces ceasefire between india pakistan
