ചിമ്മിനിയില്‍ നിന്നും വെള്ളപ്പുക; കത്തോലിക്കാ സഭ പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുത്തു

ചിമ്മിനിയില്‍ നിന്നും വെള്ളപ്പുക; കത്തോലിക്കാ സഭ പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുത്തു
May 8, 2025 10:07 PM | By VIPIN P V

വത്തിക്കാന്‍ സിറ്റി: ( www.truevisionnews.com )പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് തിരഞ്ഞെടുപ്പ് നടത്തി. തിരഞ്ഞെടുത്തു എന്ന സൂചന നല്‍കി കോണ്‍ക്ലേവ് നടന്ന സിസ്‌റ്റൈന്‍ ചാപ്പല്‍ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നു.

ആരാണ് മാര്‍പാപ്പ എന്ന് ഉടന്‍ അറിയാം. നാലാമത്തെ തിരഞ്ഞെടുപ്പിലാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്. എല്ലാ കര്‍ദിനാള്‍മാരും നിയുക്ത പാപ്പായോടുള്ള വിധേയത്വം പ്രഖ്യാപിക്കും. അദ്ദേഹം പാപ്പയുടെ നാമം തിരഞ്ഞെടുക്കുകയും പാപ്പായുടെ സ്ഥാനവസ്ത്രങ്ങള്‍ അണിയുകയും ചെയ്യുന്നു.

ഏറ്റവും മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കനാണു പാപ്പയെ തിരഞ്ഞെടുത്തകാര്യം 'ഹബേമൂസ് പാപ്പാം' (നമുക്കു പാപ്പയെ ലഭിച്ചിരിക്കുന്നു) എന്നു പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ അറിയിക്കുന്നത്. ഫ്രഞ്ചുകാരനായ കര്‍ദിനാള്‍ ഡൊമിനിക് മാംബെര്‍ട്ടിയാണു നിലവിലെ മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കന്‍.

തുടര്‍ന്നു നിയുക്ത പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് റോമാ നഗരത്തിനും ലോകം മുഴുവനും ആശീര്‍വാദം (ഉര്‍ബി എത്ത് ഓര്‍ബി) നല്‍കും. ലോകമെമ്പാടുമുള്ള 133 കര്‍ദിനാള്‍മാര്‍ ഇതുവരെ മൂന്ന് റൗണ്ടുകളിലായി വോട്ട് രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം നടന്ന മൂന്ന് മണിക്കൂറിലധികം നീണ്ട വോട്ടെടുപ്പിന് ശേഷം കറുത്ത പുക വന്നതോടെ ആദ്യ ദിനം അനിശ്ചതത്വത്തിന്റേതായി. ഇന്ന് നടന്ന വോട്ടെടുപ്പിന്റെ മൂന്നാം റൗണ്ടിലാണ് സിസ്റ്റീന്‍ ചാപ്പലില്‍നിന്ന് വെളുത്ത പുക ഉയര്‍ന്നത്.


White smoke from chimney the Catholic Church has elected new pope

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
Top Stories










Entertainment News