ഭീകരപ്രവര്‍ത്തനം ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

ഭീകരപ്രവര്‍ത്തനം ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
May 10, 2025 04:23 PM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com) ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഭാവിയില്‍ നടക്കുന്ന ഏതൊരു ഭീകരപ്രവര്‍ത്തനവും ഇന്ത്യയ്ക്കെതിരായ യുദ്ധമായി ഔദ്യോഗികമായി കണക്കാക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങളും നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ന് വൈകീട്ട് 5:30-ന്‌ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം വരുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സംയുക്ത സേനാ മേധാവിയും സേനാ തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു.

അതേസമയം ഗുജറാത്തിലെ ഭുജിൽ കനത്ത ജാഗ്രത നിർദ്ദേശം. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ഗുജറാത്തിലെ നഗരമാണ് ഭുജ്. പ്രദേശത്തെ കടകൾ പൂർണമായും അടച്ചു. ആളുകൾ വീടിനുള്ളിൽ തുടരാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത നിർദ്ദേശം.

അതിനിടെ, പഞ്ചാബിലെ ഭട്ടൻഡയിൽ വ്യോമക്രമണ മുന്നറിയിപ്പ്. പ്രദേശത്ത് സൈറൺ മുഴങ്ങി. ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദ്ദേശം നൽകി സൈന്യം. രാജസ്ഥാനിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗരൂഗരായിരിക്കണം എന്നും സൈന്യം ആവശ്യപ്പെട്ടു. തുറസ്സായ സ്ഥലങ്ങളിൽ പുറത്ത് ഇറങ്ങരുത്. കച്ചവട സ്ഥാപനങ്ങൾ അടച്ചിടണം. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പാടില്ലെന്നുമാണ് നിർദ്ദേശം.



central government taken important decision against terrorist activities.

Next TV

Related Stories
Top Stories










Entertainment News