വിറ്റ വീടിന്‍റെ താക്കോൽ കൈമാറാൻ പോകുന്നതിനിടെ ബൈക്കിടിച്ചു; 58 കാരന് ദാരുണാന്ത്യം

വിറ്റ വീടിന്‍റെ താക്കോൽ കൈമാറാൻ പോകുന്നതിനിടെ ബൈക്കിടിച്ചു; 58 കാരന്  ദാരുണാന്ത്യം
May 10, 2025 09:42 PM | By Susmitha Surendran

കോട്ടയം: (truevisionnews.com) വീട് വിറ്റ് സാധനങ്ങൾ മാറ്റിയ ശേഷം പുതിയ വീട്ടുടമക്ക് താക്കോൽ കൈമാറാൻ പോകുന്നതിനിടെ ബൈക്ക് ഇടിച്ച് മാങ്ങാനം സ്വദേശിയായ ഗൃഹനാഥന് ദാരുണാന്ത്യം. പുതുപ്പള്ളി-പാലൂർപ്പടി റോഡിൽ മാങ്ങാനത്ത് ചെമ്മരപ്പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 9.30നാണ് അപകടം. ചെമ്മരപ്പള്ളി സ്വദേശിയായ ചെമ്പകശേരിൽ സി.പി. പൗലോസിന്റെ മകൻ സി.പി. ജേക്കബ് (കൊച്ചുമോൻ -58) ആണ് മരിച്ചത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മാങ്ങാനം ചെമ്മരപ്പള്ളിക്ക് സമീപത്തെ ജേക്കബിന്റെ വീട് നേരത്തെ വിറ്റിരുന്നു. ഇന്നലെയാണ് പുതിയ ഉടമക്ക് താക്കോൽ കൈമാറേണ്ട തീയതി. ഇതിനായി പുതിയ വീട്ടിൽ സാധനങ്ങൾ ഇറക്കിയ ശേഷം താക്കോലുമായി ലോറിയിൽ ജേക്കബ് പഴയ വീടിനു സമീപം എത്തി. ലോറിയിൽ നിന്നു റോഡിലേക്ക് ഇറങ്ങുന്നതിനിടെ ഇതുവഴി വന്ന ബൈക്ക് ജേക്കബിനെ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചാണ് ജേക്കബ് വീണത്.

ബോധരഹിതനായി റോഡിൽ കിടന്ന ജേക്കബിനെ ഉടൻ തന്നെ മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാത്രിയോടെ മരിച്ചു. സംസ്‌കാരം ഐ.പി.സ് കർമ്മേൽ സഭയുടെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ തിങ്കളാഴ്ച നടക്കും. ഭാര്യ: സെലിൻ ജേക്കബ്. മക്കൾ -നീതു സാറാ ജേക്കബ് (സ്റ്റാഫ് നഴ്‌സ്, ദുബൈ), പാസ്റ്റർ നിതീഷ് പോൾ ജേക്കബ് (ലൈറ്റ് റ്റവർ ചർച്ച് ഓഫ് ഗോഡ്, തൃക്കൊടിത്താനം). മരുമക്കൾ -അഖിൽ മാത്യു (ദുബൈ), ലിറ്റാമോൾ ഐസക്ക് (മാങ്ങാനം).

58 year old dies tragically bike accident kottayam

Next TV

Related Stories
'ഭർത്താവില്ല, രാത്രിവരണം'; യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ കേസിൽ പ്രതികളായ ദമ്പതിമാർക്ക് ജീവപര്യന്തം

May 8, 2025 04:32 PM

'ഭർത്താവില്ല, രാത്രിവരണം'; യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ കേസിൽ പ്രതികളായ ദമ്പതിമാർക്ക് ജീവപര്യന്തം

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികൾക്ക്...

Read More >>
കോട്ടയത്തെ വാഹനാപകടം; യുവതിയുടെ മരണം കൊലപാതകം?, മുൻ സുഹൃത്ത് കസ്റ്റഡിയിൽ

May 6, 2025 11:32 PM

കോട്ടയത്തെ വാഹനാപകടം; യുവതിയുടെ മരണം കൊലപാതകം?, മുൻ സുഹൃത്ത് കസ്റ്റഡിയിൽ

കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചു...

Read More >>
യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസ്; ഭാര്യ അടക്കമുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

May 5, 2025 04:12 PM

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസ്; ഭാര്യ അടക്കമുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി തള്ളിയ...

Read More >>
Top Stories