'കിട്ടിയിട്ടും പേടിക്കാതെ പാക്'; 'വീണ്ടും ആക്രമണ ഭീഷണി', ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി

'കിട്ടിയിട്ടും പേടിക്കാതെ പാക്'; 'വീണ്ടും ആക്രമണ ഭീഷണി', ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി
May 9, 2025 01:02 PM | By Athira V

ദില്ലി: ( www.truevisionnews.com) വീണ്ടും ആക്രമണ ഭീഷണിയുമായി പാകിസ്ഥാൻ. ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി കാജാ ആസിഫ് അൽ ജസീറ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. 78 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതെന്നും കാജാ ആസിഫ് അഭിമുഖത്തില്‍ പറയുന്നു. 

അതേസമയം, പാകിസ്ഥാന്‍റെ ഏത് ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇന്ത്യന്‍ സൈന്യം അറിയിക്കുന്നത്. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യൻ ആര്‍മി എക്സിൽ കുറിച്ചു. നിയന്ത്രണ രേഖയിലടക്കമുണ്ടായ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയെന്നും സൈന്യം വ്യക്തമാക്കി.

ഇന്നലെ രാത്രി മുതൽ ഇന്ന് പുലര്‍ച്ച വരെയും പടിഞ്ഞാറൻ അതിര്‍ത്തി മേഖലകളിലെ വിവിധയിടങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുകാണ്ട് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയെന്നും അതെല്ലാം തകര്‍ത്തുവെന്നും സൈന്യം എക്സിൽ കുറിച്ചു. ആക്രമണത്തിന് പുറമെ ജമ്മു കശ്മീരില്‍ വിവിധ ഭാഗങ്ങളിൽ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തൽ ലംഘിച്ചുകൊണ്ട് ഷെല്ലാക്രമണവും വെടിവെയ്പ്പും തുടര്‍ന്നുവെന്നും ഇതിനും കനത്ത മറുപടി നൽകിയെന്നും സൈന്യം അറിയിച്ചു.

പാകിസ്ഥാന്‍റെ ഡ്രോണുകളെല്ലാം തന്നെ കൃത്യമായി തകര്‍ത്തുകൊണ്ട് ശക്തമായ മറുടിയാണ് നൽകിയത്. ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. എല്ലാത്തരം നീക്കങ്ങളെയും ശക്തമായി പ്രതിരോധിച്ച് തിരിച്ചടിക്കുമെന്നും സൈന്യം വ്യക്തമാക്കി.

ജമ്മുവിൽ പുലർച്ചെയുണ്ടായ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണത്തെയും ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. പൂഞ്ചിലും രജൗരിയിലും അടക്കം നിയന്ത്രണരേഖയിലുടനീളം പുലർച്ചെയും കനത്ത ഷെല്ലിംഗ് നടന്നു. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ഉറിയിൽ നിരവധി വീടുകൾ തകർന്നു.

ഉറിയിലും പൂഞ്ചിലുമായി 2 പേരാണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ജമ്മുവിലെ സർവകലാശാലയ്ക്ക് നേരെയും ഡ്രോൺ ആക്രമണം നടന്നു. ജമ്മുവിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉന്നതതലയോഗം വിളിച്ചു. സാംബയിലെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തു. ഭീകരരെ വധിച്ചെന്നും റിപ്പോർട്ടുകളുണ്ട്.


pakistan defence minister khawajaasif warns india border strikes confrontation could expand

Next TV

Related Stories
Top Stories










Entertainment News