നിപ; സമ്പര്‍ക്കപ്പട്ടികയിലെ ആറ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, പട്ടികയിലുള്ളത് 58 പേർ

നിപ; സമ്പര്‍ക്കപ്പട്ടികയിലെ ആറ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, പട്ടികയിലുള്ളത് 58 പേർ
May 9, 2025 07:13 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആറ് പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്. ഇതോടെ 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 58 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. ഏഴ് പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്.

ചെറിയ രോഗ ലക്ഷണങ്ങളുള്ള അഞ്ചു പേ‌ർ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഐസൊലേഷനില്‍ കഴിയുന്നവരില്‍ 12 പേര്‍ അടുത്ത കുടുംബാംഗങ്ങളാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ ആരോ​ഗ്യ മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Nipah Test Results VeenaGeorge

Next TV

Related Stories
നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

May 9, 2025 11:15 PM

നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന്...

Read More >>
Top Stories










Entertainment News