തിരുവനന്തപുരം: (truevisionnews.com)കേരളത്തിലെ മലയാളികളായ മാധ്യമ പ്രവർത്തകരും, നിലവിൽ ഈ തൊഴിലിൽ താൽപര്യമുള്ളവരും മുതിർന്ന മാധ്യമ പ്രവർത്തകരുടേയും സൗഹൃദ സംഘടനയായ "മലയാള കേരളം വർക്കിംങ്ങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ് (എം.കെ.ഡബ്ല്യു.ജെ.സി) ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജി ജോ പാപ്പനംകോട് (പ്രസിഡൻ്റ്), വെട്ടൂർ സുനിൽ (ജനറൽ സെക്രട്ടറി), ഐ.പത്മജ, എം.സന്തോഷ് കുമാർ (വൈസ് പ്രസിഡൻ്റുമാർ), ഫിലിപ്പ് മേമഠത്തിൽ, അനന്തപത്മനാഭൻ (സെക്രട്ടറിമാർ), വി. ജോയ് (ഖജാൻജി), പനവൂർ ഉമ്മർ, രാഹുൽ വേങ്ങാനൂർ, ബാബു.എം.അലക്സ് ( എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു യോഗം ഉത്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഇ.ജെ.ജോസഫ് മുഖ്യ പ്രഭാഷണം ചെയ്തു. കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് (കെ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി കുരീപ്പുഴ ഷാനവാസ് , കവി സുനിൽ നടയ്ക്കൽ എന്നിവർ സംസാരിച്ചു.
Malayalam Kerala Working Journalist Club Thiruvananthapuram District Office Bearers
