ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണന; നന്തന്‍കോട് കൂട്ടക്കൊലപാതക കേസിന്റെ വിധി ഇന്ന്

ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണന; നന്തന്‍കോട് കൂട്ടക്കൊലപാതക കേസിന്റെ  വിധി ഇന്ന്
May 8, 2025 06:47 AM | By Anjali M T

തിരുവനന്തപുരം:(truevisionnews.com) നന്തന്‍കോട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേഡല്‍ ജെന്‍സന്‍ രാജയാണ് ഏകപ്രതി. ജഡ്ജി കെ.വി വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. 2017 ഏപ്രില്‍ 5,6 തീയതികളില്‍ നന്തന്‍കോട് ബെയില്സ് കോമ്പൗണ്ട് 117ല്‍ റിട്ട പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത ജയിന്‍ എന്നിവരെ രാജയുടെ മകനായ കേഡല്‍ കൊലപ്പെടുത്തി എന്നാണ് കേസ്.

ആദ്യം ദുര്‍മന്ത്രവാദമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് കേഡല്‍ കോടതിയോട് പറഞ്ഞത്. പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തി. 41 സാക്ഷികളെ വിസ്തരിച്ചു. 104രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കേസില്‍ മെയ് ആറിന് വിധി പറയാനെടുത്തെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.

nanthancode massacre verdict today

Next TV

Related Stories
മലയാള കേരളം വർക്കിംങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ്  തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ

May 9, 2025 09:52 PM

മലയാള കേരളം വർക്കിംങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ് തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ

മലയാള കേരളം വർക്കിംങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ് തിരുവനന്തപുരം ജില്ലാ...

Read More >>
ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന്

May 8, 2025 10:34 AM

ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന്

കായിക്കര കുമാരനാശാന്‍ സ്മാരകം ആശാന്‍ യുവ കവി പുരസ്കാരം പി.എസ്...

Read More >>
Top Stories










Entertainment News