ജാഗ്രത നിർദ്ദേശം, ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ജാഗ്രത നിർദ്ദേശം,  ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
May 8, 2025 10:37 AM | By Athira V

തിരുവന്തപുരം: ( www.truevisionnews.com) കേരളത്തലെ വിവിധ തീരപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 08.30 വരെ ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ 0.6 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെ രാത്രി 11.30 വരെ തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും, എറണാകുളം മുനമ്പം FH മുതൽ മറുവക്കാട് വരെയും ജാഗ്രത മുന്നറിയിപ്പുണ്ട്.

തൃശൂർ ജില്ലയിലെ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും മലപ്പുറം കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും, കോഴിക്കോട്  ചോമ്പാല FH മുതൽ രാമനാട്ടുകര വരെ, കണ്ണൂർ കോലോത്ത്‌ മുതൽ അഴീക്കൽ,, കണ്ണൂർ-കാസറഗോഡ് കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളിൽ 0.5 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.

നാളെ രാത്രി 08.30 വരെ കന്യാകുമാരി തീരത്ത്‌ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


Weather department issues warning high waves potential sea erosion

Next TV

Related Stories
മലയാള കേരളം വർക്കിംങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ്  തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ

May 9, 2025 09:52 PM

മലയാള കേരളം വർക്കിംങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ് തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ

മലയാള കേരളം വർക്കിംങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ് തിരുവനന്തപുരം ജില്ലാ...

Read More >>
ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന്

May 8, 2025 10:34 AM

ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന്

കായിക്കര കുമാരനാശാന്‍ സ്മാരകം ആശാന്‍ യുവ കവി പുരസ്കാരം പി.എസ്...

Read More >>
Top Stories










Entertainment News