(truevisionnews.com) ഭീകരവാതവും വർഗീയതയും അംഗീകരിക്കാൻ ആകില്ലെന്നും ഭീകരവാദത്തെ തുരത്തണം എന്നാണ് രാജ്യ നിലപാടെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ.അതീവ ഗുരുതര വിശേഷം രാഷ്ട്രം നേരിടുകയാണെന്ന് പറഞ്ഞ അദ്ദേഹം പഹൽഗാം ഭീകരാക്രമണം രാജ്യം ഒറ്റക്കെട്ടായി അപലപിച്ചതാണെന്നും ഭീകരവാദത്തെ തുരത്തണം എന്നാണ് രാജ്യ നിലപാടെന്നും വ്യക്തമാക്കി.

“ഭീകരവാദത്തെ ഒറ്റപ്പെടുത്താൻ ഇന്ത്യ ഗവൺമെന്റ് സ്വീകരിച്ച നിലപാട് ജനങ്ങൾക്ക് മുന്നിൽ ഉണ്ട്. രാജ്യത്തെ പരമാധികാരത്തെ തകർക്കാൻ ബോധ പൂർണ്ണമായ ശ്രമങ്ങൾ നടന്നു വരികയാണ്. ഭീകരവാദത്തെ തുരത്തണം, ഭീകരവാതവും വർഗീയതയും അംഗീകരിക്കാൻ ആകില്ല. ഇതിനായി ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണം.”-അദ്ദേഹം പറഞ്ഞു.
അതേസമയം സർക്കാരിൻ്റെ വാർഷികാഘോഷങ്ങൾ മാറ്റിവെച്ച സാഹചര്യത്തെ പറ്റിയും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. നിലവിലെ സാഹചര്യത്തിൽ പരിപാടി നിർത്തിവെക്കുകയാണെന്നും ജില്ലാ റാലികളടക്കം മാറ്റിവെച്ചുവെന്നും ഇത് ഇനി എപ്പോൾ നടത്തുമെന്നത് മുന്നണി ആലോചിച്ച് തീരുമാനിക്കുനമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം ഇതുവരെ നടന്ന ജില്ലകളിലെ ജനങ്ങൾ നല്ല രീതിയിലാണ് പ്രവർത്തനങ്ങൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Terrorism must be eradicated terrorism communalism cannot accepted TPRamakrishnan
