തിരുവനന്തപുരം:(truevisionnews.com) സംഘർഷമേഖലയിൽ അകപ്പെട്ടവര്‍ക്കായി കേരളവും കൺട്രോൾ റൂം തുറന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് കൺട്രോൾ റൂമിന്‍റെ ഏകോപന ചുമതല. സംഘർഷമേഖലയിൽ അകപ്പെട്ടുപോയ കേരളീയർക്ക് സഹായത്തിനായാണ് സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.

സംഘർഷമേഖലയിൽ വിദ്യാർത്ഥികളും വിനോദസഞ്ചാരികളും അടക്കം നിരവധി മലയാളികൾ കുടുങ്ങിപ്പോയിട്ടുണ്ട്. ഇവർക്ക് സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നിരിക്കുന്നത്. ഫാക്സ് മുഖേനയോ ടെലിഫോൺ മുഖേനയോ ഇ മെയിൽ മുഖേനയോ സംഘർഷമേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് വിവരങ്ങൾ അറിയിക്കാം. സംഘർഷമേഖലയിൽ കുടുങ്ങി കിടക്കുന്നവരുടെ ബന്ധുക്കൾക്കും കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സഹായം തേടാവുന്നതാണെന്ന് കേരള സർക്കാർ അറിയിച്ചു.
സെക്രട്ടറിയേറ്റ് കൺട്രോൾ റൂം:
FAX NO - 0471 2322600
Tel No - 0471-2517500/2517600
ഇമെയിൽ: [email protected].
നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ:
18004253939 (ടോൾ ഫ്രീ നമ്പർ )
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)
india-pak conflict control room opened kerala
