കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: മൂന്ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി

കാസർകോട് ജില്ലയിലും അതീവ ജാ​ഗ്രത: മൂന്ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി
May 9, 2025 12:08 PM | By Athira V

കാസർകോട്: ( www.truevisionnews.com) രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാ​ഗ്രതാ നിർദേശത്തിന്റെ ഭാ​ഗമായി കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ നിർദേശം നൽകി. മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി.

കാസർക്കോട് സീതാംഗോളിയിൽ പ്രവർത്തിക്കുന്ന യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമായ എച്ച്.എ.എൽ, ചൗക്കിയിലുള്ള സിപിസിആർഐ, പെരിയയിലെ കേന്ദ്ര കേരള സർവ്വകലാശാല എന്നി സ്ഥാപനങ്ങളിലാണ് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിരിക്കുന്നത്.



police guard surveillance placed 3 central government institutions kasaragod

Next TV

Related Stories
Top Stories