ഇന്ത്യയെ വെല്ലുവിളിച്ച പാക് പ്രധാനമന്ത്രി വീട് വിട്ട് ഓടി; അക്രമത്തിൽ തിരിച്ചടിച്ച് ഇന്ത്യ, ഇസ്ലാമാബാദിൽ ഉഗ്ര സ്ഫോടനം

ഇന്ത്യയെ വെല്ലുവിളിച്ച പാക് പ്രധാനമന്ത്രി വീട് വിട്ട് ഓടി; അക്രമത്തിൽ തിരിച്ചടിച്ച് ഇന്ത്യ, ഇസ്ലാമാബാദിൽ ഉഗ്ര സ്ഫോടനം
May 8, 2025 11:54 PM | By Athira V

ന്യൂഡൽഹി : ( www.truevisionnews.com) ഇന്ന് രാത്രി വീണ്ടും ഇന്ത്യയിലേക്ക് പാക് മിസൈൽ അക്രമമുണ്ടായതോടെ കനത്ത തിരിച്ചടി ഇന്ത്യ തുടങ്ങി. ഇന്ത്യയെ വെല്ലുവിളിച്ചപാക് പ്രധാനമന്ത്രി വീട് വിട്ട് ഓടി. ഇന്ത്യ പ്രത്യാക്രമത്തിൽ പക് തലസ്ഥാനമായ ഇസ്ലാമാബാദിൽ ഉഗ്ര സ്ഫോടനം. പ്രധാന മന്ത്രിയുടെ വസതിയുടെ 20 കിലോമീറ്റർ അടുത്താണ് സ്ഫോടനം നടന്നത്. പാക് പ്രധാന മന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് സൈന്യ മാറ്റി.

അതേസമയം, ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന തരത്തിൽ ടി വി ചാനലുകളിൽ വന്നത് വ്യാജ വാർത്ത. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടക്കില്ലയെന്നും സുരക്ഷയുടെ ഭാഗമായി രാജ്യത്തെ അതിർത്തി ജില്ലകളിലെ ഏതാനും ഏർപ്പോർട്ടുകൾ മാത്രമാണ് താൽക്കാലികമായി അടച്ചു പൂട്ടുകയെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ വാർത്താ ഏജൻസിയെ ആശ്രയിച്ചാണ് ഇന്ന് രാത്രി മലയാളം ചാനലുകൾ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തിയ വാർത്ത നൽകിയത്. ഇത് വലിയ തെറ്റിദ്ധാരണയും ആശങ്കയുമാണ് ഉണ്ടാക്കിയത്. ഗൾഫ് യാത്രക്കാരിൽ ഉൾപ്പെടെ ആശങ്ക പടർത്തി.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ നടക്കുന്ന ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി രാജ്യത്ത് കനത്ത സുരക്ഷ. പാക് ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന അതിര്‍ത്തികൾ അടച്ചു.

പാകിസ്ഥാനുമായി 1037 കിലോ മീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനില്‍ അതീവ സുരക്ഷാ നിര്‍ദേശമുണ്ട്. അതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ വെടിവെക്കാനാണ് ബിഎസ്എഫുകാര്‍ക്ക് ലഭിച്ചിട്ടുള്ള വിവരമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യന്‍ വ്യോമസേനയും ഉയര്‍ന്ന സുരക്ഷാ അലേര്‍ട്ടിലാണ്. മെയ് ഒന്‍പത് വരെ ജോധ്പൂര്‍, കിഷാന്‍ഗഡ്, ബികാനേര്‍ വിമാനത്താവളങ്ങള്‍ അടച്ചു. പശ്ചിമ ഭാഗങ്ങളിലായി യുദ്ധ വിമാനങ്ങള്‍ പട്രോളിംഗ് നടത്തുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്.

Pakistan PrimeMinister flees home challenging India

Next TV

Related Stories
Top Stories










Entertainment News