മാളുകളിൽ പോകരുത്, ആളുകൾ കൂട്ടം കൂടരുത്, വലിയ കെട്ടിടങ്ങളിൽ കഴിയുന്നവർ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി മൊഹാലി കളക്ടർ

മാളുകളിൽ പോകരുത്, ആളുകൾ കൂട്ടം കൂടരുത്, വലിയ കെട്ടിടങ്ങളിൽ കഴിയുന്നവർ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി മൊഹാലി കളക്ടർ
May 10, 2025 10:21 AM | By Athira V

ദില്ലി: ( www.truevisionnews.com) മൊഹാലിയിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ജില്ലാ കളക്ടർ. ആളുകൾ കൂട്ടം കൂടരുതെന്നും കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകി.

വലിയ കെട്ടിടങ്ങളിൽ കഴിയുന്നവർ ശ്രദ്ധിക്കണം, സൈറണുകൾ കേട്ടാൽ ജാഗരൂകരാകണം. രക്ഷാ പ്രവർത്തകരും ജില്ലാ ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും നിർദേശമുണ്ട്.

മാളുകൾ സന്ദർശിക്കുന്നത് ഒഴിവാക്കുക, വലിയ കൊമേഴ്സ്യൽ കെട്ടിടങ്ങളിൽ പോകുന്നതും ഒഴിവാക്കുക, പരിഭ്രാന്തരാകരുതെന്നും ഇതെല്ലാം സുരക്ഷ ഉറപ്പാക്കാൻ നൽകുന്ന നിർദേശമാണെന്നും മൊഹാലി ജില്ലാ കളക്ടർ വ്യക്തമാക്കി.



india pak conflict mohali district collector issues alert

Next TV

Related Stories
Top Stories










Entertainment News