'പാകിസ്ഥാന്‍റേത് വൃത്തികെട്ട അജണ്ട, മത കേന്ദ്രങ്ങൾ ആക്രമിച്ച് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമവും വ്യാജ പ്രചാരണവും' - വിക്രം മിസ്രി

'പാകിസ്ഥാന്‍റേത് വൃത്തികെട്ട അജണ്ട, മത കേന്ദ്രങ്ങൾ ആക്രമിച്ച് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമവും വ്യാജ പ്രചാരണവും' - വിക്രം മിസ്രി
May 10, 2025 11:42 AM | By Athira V

ദില്ലി: ( www.truevisionnews.com) പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ വിദേശ, പ്രതിരോധ മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. വലിയ രീതിയിൽ വ്യാജ പ്രചാരണങ്ങൾ പാകിസ്ഥാൻ തുടരുകയാണ്.

ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിച്ച് തകർത്തുവെന്ന തരത്തിൽ പാക് മാധ്യമങ്ങളടക്കം പ്രചാരണം നടത്തുന്നുണ്ട്. പാകിസ്ഥാൻ ഇപ്പോഴും ജനവാസമേഖലകളിൽ തുടർച്ചയായി ആക്രമണം നടത്തുന്നു എന്ന പ്രചാരണം വ്യാജമാണ്. ഇന്ത്യൻ ഊർജ ഇടനാഴിയും പവർ ഗ്രിഡും നിർവീര്യമാക്കിയെന്ന തരത്തിലുള്ള പ്രചാരണവും അടിസ്ഥാനരഹിതമാണ് എന്നും മിസ്രി വ്യക്തമാക്കി.

ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളും പാക്കിസ്ഥാന്റെ ഭാ​ഗത്തുനിന്നും ഉണ്ടാകുന്നു എന്നും കേണൽ സോഫിയ ഖുറേഷി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി, ഉന്നത സൈനിക ഉദ്യോഗസ്ഥയായ വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവർ ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജമ്മു കശ്മീരിലും പഞ്ചാബിലും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ മതകേന്ദ്രങ്ങൾ പാകിസ്ഥാൻ ആക്രമിക്കുന്നുണ്ട് എന്നും വ്യക്തമാക്കിയിട്ടുണ്ട്.



indian ministry foreign affairs defense held press conference

Next TV

Related Stories
Top Stories










Entertainment News