ഇൻസ്റ്റഗ്രാമിൽ 'പാകിസ്താൻ സിന്ദാബാദ്' കമന്‍റിട്ട 19കാരിയായ വിദ്യാർത്ഥിനി അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിൽ 'പാകിസ്താൻ സിന്ദാബാദ്' കമന്‍റിട്ട 19കാരിയായ വിദ്യാർത്ഥിനി അറസ്റ്റിൽ
May 10, 2025 10:34 AM | By Susmitha Surendran

മുംബൈ: (truevisionnews.com)  ഇൻസ്റ്റഗ്രാം പോസ്റ്റിൽ 'പാകിസ്താൻ സിന്ദാബാദ്' എന്ന് കമന്‍റിട്ട 19കാരിയായ വിദ്യാർത്ഥിനി മഹാരാഷ്ട്രയിലെ പുണെയിൽ അറസ്റ്റിൽ. കോൻധ്വയിലെ കൗസർബാഗ് സ്വദേശിനിയെയാണ് കോൻധ്വ പൊലീസ് അറസ്റ്റ് ചെയ്തത്.പുണെയിലെ കോളജിൽ പഠിക്കുകയാണ് അറസ്റ്റിലായ യുവതി.

ഇൻസ്റ്റഗ്രാം പോസ്റ്റിൽ യുവതി 'പാകിസ്താൻ സിന്ദാബാദ്' എന്ന് കമന്‍റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണർ രാജ്കുമാർ ഷിൻഡെ പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന പ്രവൃത്തി ചെയ്യൽ, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ, ദേശീയോദ്ഗ്രഥനത്തിന് ദോഷകരമായ ആരോപണങ്ങളുന്നയിക്കൽ, മതവികാരം വ്രണപ്പെടുത്തൽ, ക്രമസമാധാനം തകർക്കാനുദ്ദേശിച്ചുള്ള പ്രവൃത്തിയിലേർപ്പെടൽ, തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

പാക് അനുകൂല കമന്‍റിട്ട യുവതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സകൽ ഹിന്ദു സമാജ് എന്ന സംഘടന പ്രതിഷേധം സംഘടിപ്പിച്ചു. 

19 year old student arrested commenting 'Pakistan Zindabad' Instagram

Next TV

Related Stories
പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

May 9, 2025 08:16 PM

പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

ഇന്ത്യ-പാക് സംഘർഷം , പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല...

Read More >>
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
Top Stories

Entertainment News