രജൗരിയിൽ ചാവേറാക്രമണം? ലഹോറിലും ഇസ്‌ലാമാബാദിലും ഇന്ത്യയുടെ ആക്രമണമെന്ന് സൂചന

രജൗരിയിൽ ചാവേറാക്രമണം? ലഹോറിലും ഇസ്‌ലാമാബാദിലും ഇന്ത്യയുടെ ആക്രമണമെന്ന് സൂചന
May 8, 2025 10:48 PM | By Athira V

ശ്രീനഗർ: ( www.truevisionnews.com ) അതിർത്തിയിൽ പരിധി ലംഘിച്ച് പാക്കിസ്ഥാൻ. ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക്ക് യുദ്ധവിമാനം എഫ്– 16 ഇന്ത്യൻ സേന വീഴ്ത്തി. സർഫസ് ടു എയർ മിസൈൽ (സാം) പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടത്. പാക്ക് വ്യോമസേനയുടെ പ്രധാന താവളമായ സർഗോധ വ്യോമത്താവളത്തിൽനിന്നാണ് എഫ് 16 വിമാനം ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് പറന്നുയർന്നത്.

സർഗോധയ്ക്ക് സമീപം വച്ചുതന്നെ ഇന്ത്യയുടെ സാം പ്രതിരോധ സംവിധാനം യുദ്ധവിമാനം തകർക്കുകയായിരുന്നു. സംഘർഷം രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

പാക്ക് വ്യോമാക്രമണം നേരിടാൻ എസ്–400, എൽ–70, സു–23, ഷിൽക തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ജമ്മു, പഠാൻകോട്ട് ഉധംപുർ സൈനികത്താവളങ്ങളില്‍ പാക്കിസ്ഥാൻ മിസൈൽ, ഡ്രോൺ ആക്രമണശ്രമം നടത്തിയെന്നും എന്നാൽ ആർക്കും ജീവഹാനിയുണ്ടായിട്ടില്ലെന്നും ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

ജമ്മുവിൽ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണ ശ്രമം ഇന്ത്യ തകർത്തതിനു പിന്നാലെയാണ് യുദ്ധവിമാനവും വെടിവച്ചിട്ടത്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു പാക്ക് ആക്രമണശ്രമം. അതേസമയം, വിമാനത്താവളത്തിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകളുണ്ടോയെന്നതിൽ വ്യക്തതയില്ല.

വ്യോമസേനയുടെ താവളവും ജമ്മു വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അമ്പതോളം ഡ്രോണുകളും എട്ട് പാക്ക് മിസൈലുകളുമാണ് റഷ്യൻ നിർമിത എസ്–400 ഉൾപ്പെടെയുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇന്ത്യ തകർത്തത്. ജമ്മുവിൽ മൊബൈൽ ഫോൺ സേവനം തടസ്സപ്പെട്ടു.

അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മുവിനെ കൂടാതെ രാജസ്ഥാനിലും പ‍ഞ്ചാബിലും പാക്കിസ്ഥാന്റെ ആക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ജമ്മുവിലും പ‍ഞ്ചാബ്, രാജസ്ഥാൻ അതിർത്തി മേഖലകളിലും വെളിച്ചം അണച്ചു.

ജമ്മുവിൽ തുടർച്ചയായ അപായ സൈറണുകൾ മുഴങ്ങുകയാണെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കശ്മീരിലും പഞ്ചാബിലും ജയ്ഷെ മുഹമ്മദും ലഷ്കറെ തയ്ബയും ചാവേർ ആക്രമണം നടത്തിയേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജാഗ്രത ശക്തമാക്കി.

കശ്മീരിലെ അഖ്നൂർ, സാംബ, കഠ്വ എന്നിവിടങ്ങളിൽ വെടിവെപ്പു നടക്കുന്നതായാണ് വിവരം. രണ്ട് വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. ജമ്മുവിൽ മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനവും തടസ്സപ്പെട്ടിട്ടുണ്ട്.

sirens heard kupwara jammu followed complete blackout

Next TV

Related Stories
Top Stories










Entertainment News