എയർ സൈറൺ മുഴങ്ങി; ചണ്ഡിഗഢിലും ജാഗ്രത, ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

എയർ സൈറൺ മുഴങ്ങി; ചണ്ഡിഗഢിലും ജാഗ്രത, ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം
May 9, 2025 10:16 AM | By VIPIN P V

ദില്ലി: ( www.truevisionnews.com ) ചണ്ഡിഗഢിലും ജാഗ്രത. ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു എന്നാണ് റിപ്പോർട്ട്. ചണ്ഡിഗഢ് ജില്ലാ കളക്ടർ ഔദ്യോ​ഗിക പേജ് വഴി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന നിര്‍ദേശം.

പാക് സേനയുടെ ഭാഗത്ത് നിന്ന് ആക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന വ്യോമസേനയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് എന്നാണ് വിവരം.

സൈറൺ മുന്നറിയിപ്പുകൾ മനസ്സിലാക്കുക:

നീണ്ട സൈറൺ = മുന്നറിയിപ്പ്

ചെറിയ സൈറൺ = സുരക്ഷിതം

മുന്നറിയിപ്പ് ലഭിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ:

- അപകട സൈറൺ മുഴങ്ങിയാൽ ലൈറ്റുകൾ ഓഫ് ചെയ്യുക

- കർട്ടനുകളോ കാർഡ്ബോർഡോ ഉപയോഗിച്ച് ജനാലകൾ മൂടുക

* വീടുകളിൽ തന്നെ സുരക്ഷിതരായി തുടരുക, ശാന്തത പാലിക്കുക

* അടിയന്തര-പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കി വെക്കുക (ടോർച്ച്, മരുന്നുകൾ, ഭക്ഷണം, വെള്ളം)

* കുട്ടികൾ, പ്രായമായവർ, വളർത്തുമൃഗങ്ങൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക

* റേഡിയോ/ടിവി/ഔദ്യോഗിക ചാനലുകളിൽ നിന്ന് വിവരങ്ങൾ അറിയുക

Air siren sounded Chandigarh alert people advised not leave their homes

Next TV

Related Stories
Top Stories