ഓപ്പറേഷൻ സിന്ദൂര്‍; പ്രതിരോധ- വിദേശകാര്യമന്ത്രാലയങ്ങളുടെ നിർണായക വാർത്താസമ്മേളനം 10.30യ്ക്ക്

ഓപ്പറേഷൻ സിന്ദൂര്‍; പ്രതിരോധ- വിദേശകാര്യമന്ത്രാലയങ്ങളുടെ നിർണായക വാർത്താസമ്മേളനം 10.30യ്ക്ക്
May 10, 2025 09:28 AM | By Athira V

ഡൽഹി: ( www.truevisionnews.com ) ഓപ്പറേഷൻ സിന്ദൂറിൽ പ്രതിരോധ- വിദേശകാര്യമന്ത്രാലയങ്ങളുടെ നിർണായക വാർത്താസമ്മേളനം ഇന്ന്. രാവിലെ 10.30നാണ് വാർത്തസമ്മേളനം വിളിച്ചിരിക്കുന്നത്. ഡൽഹി ലക്ഷ്യമാക്കിയുള്ള മിസൈലുകളെ സൈന്യം ശക്തമായി പ്രതിരോധിച്ചു.

ജമ്മു വ്യോമസേനാ കേന്ദ്രം ആക്രമിക്കാനുള്ള പാകിസ്താന്‍റെ ശ്രമവും ഇന്ത്യ തകർത്തു. ഹരിയാനയിലെ സിർസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തി. ജമ്മു കശ്മീരിലെ രജൗരിയിലെ പാക് ഷെല്ലാക്രണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ജമ്മു നിയന്ത്രണരേഖക്ക് അപ്പുറം ഭീകരരുടെ ലോഞ്ച്പാഡ് സൈന്യം തകർത്തു.

പൂഞ്ച് , ഉറി മേഖലയിൽ ശക്തമായ വെടിവെപ്പുണ്ടായി. വിവിധയിടങ്ങളിൽ വീട് തകർന്നു. ബുൻയാനുൻ മർസൂസ് എന്നപേരിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ആക്രമണം തുടങ്ങിയെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ പാക് പട്ടാള മേധാവിയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി സംസാരിച്ചു.

Operation Sindhur defence ministry press meet

Next TV

Related Stories
Top Stories










Entertainment News