'ഓപ്പറേഷന്‍ സിന്ദൂര്‍'; ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നെന്ന് യുഎസ്; സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

'ഓപ്പറേഷന്‍ സിന്ദൂര്‍'; ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നെന്ന് യുഎസ്; സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ
May 7, 2025 08:22 AM | By Vishnu K

ന്യൂഡല്‍ഹി: (truevisionnews.com) പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചതാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. സ്ഥിതി​ഗതികൾ എത്രയും പെട്ടെന്ന് ശാന്തമാകട്ടെയെന്നും ട്രംപ് അറിയിച്ചു.

അതേസമയം,ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. സ്ഥിതി ഗതികളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്സ് ആശങ്ക രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാൻ കഴിയില്ലെന്ന് യു.എന്‍ സെക്രട്ടറിയുടെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനികനടപടിയിലൂടെ ഇന്ത്യ പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത്. ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായാണ് കരസേന നൽകുന്ന വിവരം.

'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിലാണ് തിരിച്ചടി. മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയത്. കോട്‌ലി, ബഹ്‌വൽപൂർ, മുസാഫറാബാദ്, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം.ആക്രമണത്തില്‍ 12 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. പാകിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളും പാക്ക് അധീന കാശ്മീരിലെ 5 ഭീകര കേന്ദ്രങ്ങളുമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഭീകരർക്ക് പരിശീലനം നൽകുന്ന ഇടങ്ങളാണ് പ്രധാനമായി ആക്രമണം നടത്തിയതെന്നുമാണ് പുറത്ത് വരുന്ന വിവരം. ഭീകരസംഘടനകളുടെ കൺട്രോൾ റൂമുകൾ തകർത്തുവെന്ന് വിവരം.




Operation Sindoor US expected India retaliation UN urges restraint

Next TV

Related Stories
പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

May 9, 2025 08:16 PM

പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

ഇന്ത്യ-പാക് സംഘർഷം , പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല...

Read More >>
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
Top Stories










Entertainment News