ഫറോക്ക്(കോഴിക്കോട്): (truevisionnews.com) പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍. വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി പണ്ടാരത്തുംവളപ്പ് വീട്ടില്‍ സിദ്ദിഖി(21)നെയാണ് നല്ലളം പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.

2024 ഡിസംബറില്‍ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമംനടത്തിയെന്നാണ് കേസ്. നല്ലളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുമിത്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. എസ്‌ഐ രതീഷ്, സീനിയര്‍ സിപിഒമാരായ ശ്രീരാജ്, സുബീഷ്, സിപിഒ ധന്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.
Youth arrested Kozhikode POCSO case
