കൊച്ചി: (truevisionnews.com) ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിൻ്റെ വീട്ടിൽ പരിശോധന. മഹാരാഷ്ട്ര എടിഎസ് ആണ് പരിശോധന നടത്തുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ് എം ഷീബ സിദ്ധിഖിൻ്റെ വീട്ടിലാണ് പരിശോധന. ഇയാളെ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്ന് റിജാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സുഹൃത്ത് ബീഹാർ സ്വദേശി ഇഷയെ വിട്ടയച്ചു.

ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്. ഈ മാസം 13 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിൽ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് റിജാസിനെതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു.
search conducted home Malayali youth who criticized Operation Sindoor.
