തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി
May 12, 2025 07:53 PM | By VIPIN P V

തളിപ്പറമ്പ്: ( www.truevisionnews.com ) സർ സയ്യിദ് കോളേജ് പരിസരത്തുനിന്ന് എക്‌സൈസ് കഞ്ചാവ് ചെടി കണ്ടെത്തി. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും പെട്രോള്‍ ചെയ്തു വരവേ കോളേജ് പരിസരത്തോട് ചേര്‍ന്ന് പൊതു സ്ഥലത്ത് റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

62 സെന്റീമീറ്റര്‍ നീളമുള്ളതും 22 ശിഖരങ്ങള്‍ ഉള്ളതുമായ ചെടിയാണ് കണ്ടെത്തിയത്. ഈ മേഖലയില്‍ കഞ്ചാവ് ഉപയോഗമുള്ളതായി വിവരം കിട്ടിയതിനാല്‍ പെട്രോളിംങ് ശക്തമാക്കുമെന്ന് ഇന്‍സ്പെക്ടര്‍ അറിയിച്ചു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ട മാരായ അഷറഫ് മലപ്പട്ടം, പി.പി.മനോഹരന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.വി.നികേഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എം,വി.സുനിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Cannabis plant found Sir Syed College premises Taliparamba

Next TV

Related Stories
ശ്രദ്ധിക്കുക ... കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്‌ചത്തെ നിരോധനം

May 11, 2025 02:11 PM

ശ്രദ്ധിക്കുക ... കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്‌ചത്തെ നിരോധനം

പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്‌ചത്തെ...

Read More >>
Top Stories










Entertainment News