(truevisionnews.com) പുട്ടിനും വെള്ളയപ്പത്തിനും കൂടെ കഴിക്കാൻ ഗ്രീൻപീസ് കരി തയാറാക്കി നോക്കാം

ചേരുവകൾ
ഗ്രീൻ പീസ് -250ഗ്രാം
സവാള - 1 എണ്ണം
വെളുത്തുള്ളി 4 അല്ലി
ഇഞ്ചി - ഒരു ചെറിയ കഷ്ണം
തക്കാളി - 2 എണ്ണം
പച്ചമുളക് - 2 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി - 1/2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
മല്ലിയില - 1 ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയാറാക്കും വിധം
ഗ്രീൻപീസ് കഴുകി തലേദിവസം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. പ്രെഷർ കുക്കറിൽ കുതിർത്തെടുത്ത ഗ്രീൻപീസും വെള്ളവും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് 6 വിസിൽ വരെ വേവിച്ചെടുക്കുക. നന്നായി വെന്തു വന്നതിനു ശേഷം വിസിൽ കളയാതെ കുക്കർ മാറ്റി വയ്ക്കുക.
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ വഴറ്റി എടുത്ത ശേഷം തക്കാളിയും ഇട്ട് വഴറ്റി എടുക്കുക. അതിലേക്ക് മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും മല്ലിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി എടുക്കുക. ഇത് ഗ്രീൻപീസിലേക്ക് ചേർത്ത് കൊടുക്കുക. അവസാനം കുറച്ചു മല്ലിയില കൂടി ചേർത്ത് കൊടുക്കാം. ശേഷം ചെറു തീയിൽ ഒന്ന് യോജിപ്പിച്ചെടുക്കാം. ഈസി ഗ്രീൻപീസ് കറി തയാർ
Greenpeas curry recipe
