തൃശൂർ : (truevisionnews.com) പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരന് ക്രൂര മർദ്ദനം. ഉത്തർപ്രദേശ് ഫൈസാബാദ് സ്വദശി പപ്പു കുമാറിനാണ് മർദ്ദനമേറ്റത്. തൃശൂർ ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി ഡ്രൈവറാണ് പപ്പുവിനെ മർദ്ദിച്ചത്. ലോറിയിലെ ഫാസ്റ്റ് ടാഗ് റീഡാകാത്തതിനെ തുടർന്ന് വാഹനം നീക്കിയിടാൻ ജീവനക്കാരൻ പറഞ്ഞതിനെ തുടർന്നായിരുന്നു മർദ്ദനം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Employee brutally beatenup Paliyekkara toll plaza
