തൃശൂർ: ( www.truevisionnews.com ) ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് ആരോപണം. തൃശൂർ പൂരത്തിനിടെയാണ് സംഭവം. പാറമേക്കാവ് ദേവസ്വമാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്നും ഇതേ തുടർന്ന് ആനകൾ ഓടിയെന്നും ഇവർ പറയുന്നു.

തൃശ്ശൂർ പൂരപറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. ലേസർ അടിച്ചതിൽ ചില സംഘടനകൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായും ഇവർ പറഞ്ഞു. ആനകളെ എഴുപ്പള്ളിപ്പിക്കുന്നതിനെതിരെ നിൽക്കുന്ന സംഘടനകൾ ബോധപൂർവം പ്രശ്നമുണ്ടാക്കിയതാണോയെന്ന സംശയമാണ് ഇവർ ഉന്നയിച്ചത്.
ലേസർ ഉപയോഗിച്ചവരുടെ റീലുകൾ നവമാധ്യമങ്ങിൽ ഉണ്ടെന്നും ഇത്തരം റീലുകൾ സഹിതം പൊലീസിന് പരാതി നൽകുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു.
Paramekkavu Devaswom makes serious allegations Laser shot into eyes elephants paraded during Thrissur Pooram
