പത്തനംതിട്ട: ( www.truevisionnews.com ) അഞ്ചംഗ സംഘം ബസ് ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തി. തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം. സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഭീഷണി.

തിരുവമ്പാടി ബസ്സിന്റെ ഡ്രൈവർ വിഷ്ണുവിനെയാണ് അഞ്ചംഗ സംഘം ഭീഷണിപ്പെടുത്തിയത്. ബസ് ഡ്രൈവറെ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ബസിൽ യാത്ര ചെയ്തിരുന്ന ഒരാൾ പകർത്തിയിരുന്നു.
ജാനകി ബസിൻ്റെ ഡ്രൈവർ ശ്രീകുമാറും മറ്റു നാലു പേരുമാണ് സംഘത്തിൽ ഉള്ളത്. ഇവർ ബസ് തടഞ്ഞ് വെച്ച് അതിക്രമിച്ച് ഉള്ളിൽ കടക്കുകയായിരുന്നു.
group five men threatened bus driver with sword
