കോഴിക്കോട് വടകരയിൽ ഇന്നോവ കാറും ട്രാവലർവാനും കൂട്ടിയിടിച്ചു; നാലു പേർക്ക് ഗുരുതര പരിക്ക്

 കോഴിക്കോട് വടകരയിൽ ഇന്നോവ കാറും ട്രാവലർവാനും കൂട്ടിയിടിച്ചു; നാലു പേർക്ക് ഗുരുതര പരിക്ക്
May 11, 2025 04:36 PM | By Susmitha Surendran

വടകര: (truevisionnews.com) ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം ഇന്നോവ കാറും ട്രാവലർവാനും കൂട്ടിയിടിച്ച് നാലു പേർക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകീട്ട് 3.15 ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് വരുന്ന കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനും പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പാടേ തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ വടകര സഹകരണാശുപത്രിയിലെത്തിച്ചു. ഇവർ വടകര ചോറോട് ഭാഗത്തുള്ളവരാണെന്നാണ് വിവരം. നാലു പേരുടെയും നില അതീവ ഗുരുതരമാണ്






Innova car Traveler van collide Vadakara Four people seriously injured

Next TV

Related Stories
 കോഴിക്കോട് വടകരയിലെ വാഹനാപകടം;  മരിച്ച നാലുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

May 12, 2025 07:16 AM

കോഴിക്കോട് വടകരയിലെ വാഹനാപകടം; മരിച്ച നാലുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

കോഴിക്കോട് വടകര മൂരാട് പാലത്തിൽ വാഹനാപകടം...

Read More >>
Top Stories