തിരുവനന്തപുരം: ( www.truevisionnews.com ) വിവാഹ വാഗ്ദാനം നല്‍കി വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി വെള്ളറട പൊലീസിന്‍റെ പിടിയിലായി. ഉണ്ടന്‍കോട് പീച്ചിയോട് സ്വദേശി അജിത് (19)ആണ് പോക്സോ കേസിൽ പൊലീസിന്‍റെ വലയിലായത്. ഹോട്ടൽ ജീവനക്കാരനായ ഇയാൾ വിവാഹം വാഗ്ദാനം നല്‍കി പ്രായപൂർത്തിയാകാത്തെ കുട്ടിയെ ഏറെ നാള്‍ പീഡിപ്പിച്ചു എന്നാണ് പരാതി.

സുഹൃത്തിന്‍റെ സഹപാഠിയായ വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇയാൾ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.
വീട്ടുകാർ പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ഒളിച്ചു താമസിക്കുകയായിരുന്ന അജിത്തിനെ വെള്ളറട സര്‍ക്കിൾ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
nineteen year old arrested for raping student after meeting her through Instagram promising marry her
