പ്രകോപനം തുടങ്ങി പാകിസ്ഥാൻ; ജമ്മു കശ്മീരിന് നേരെ ഡ്രോണ്‍ ആക്രമണം, തിരിച്ചടിച്ച് സൈന്യം

പ്രകോപനം തുടങ്ങി പാകിസ്ഥാൻ; ജമ്മു കശ്മീരിന് നേരെ ഡ്രോണ്‍ ആക്രമണം, തിരിച്ചടിച്ച് സൈന്യം
May 9, 2025 08:49 PM | By Susmitha Surendran

ശ്രീനഗര്‍: (truevisionnews.com)  ജമ്മു കശ്മീരിന് നേരെ ഡ്രോണ്‍ ആക്രമണം ആരംഭിച്ച് പാകിസ്ഥാന്‍. എട്ടരയോടുകൂടിയാണ് ആക്രമണം ആരംഭിച്ചത്. ഇന്നലെ രാത്രി ആക്രമണം ആരംഭിച്ച അതേ സമയത്താണ് ഇന്നും പ്രകോപനം. എന്നാല്‍ എല്ലാ ആക്രമണ ശ്രമത്തേയും ഇന്ത്യ നിലവില്‍ ശക്തമായി നേരിടുകയാണ്. നിലവിൽ പാകിസ്ഥാന്‍റെ എല്ലാ ഡ്രോണുകളും ഇന്ത്യ തകര്‍ത്തിട്ടുണ്ട്.

അതേസമയം ഇന്ത്യ പാക് സംഘർഷ സാഹചര്യത്തിൽ ആരോ​ഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോ​ഗസ്ഥരുടെയും അവധികൾ സർക്കാർ റദ്ദാക്കി. നേരത്തെ അനുവദിച്ച അവധികളടക്കം സർക്കാർ റദ്ദാക്കിയിട്ടിട്ടുണ്ട്. ഉദ്യോ​ഗസ്ഥർ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്ന സർക്കുലറും ഇറക്കി. മുന്നൊരുക്കത്തിന്റെ ഭാ​ഗമായാണ് ഇത്തരം ഒരു സ്വാഭാവിക നടപടി. എയിംസിലെ എല്ലാ ഡോക്ടർമാരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്.

സാഹചര്യം കണക്കിലെടുത്ത് ഗുജറാത്തിലും എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. രാജ്യത്തെ സുരക്ഷ വർധിപ്പിക്കുന്നതിൽ വലിയ രീതിയിലുള്ള നീക്കങ്ങൾ സർക്കാർ നടത്തുന്നുണ്ട്. ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ചണ്ഡീഗഡ്, ഭുജ്, ജാംനഗർ, രാജ്‍കോട്ട് എന്നീ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഈ മാസം 15 വരെ നിർത്തലാക്കിയിരിക്കുന്നത്.


Pakistan launches drone attacks Jammu and Kashmir.

Next TV

Related Stories
Top Stories










Entertainment News