തിരുവനന്തപുരം : (truevisionnews.com) കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ അറസ്റ്റിൽ. പഴകുറ്റി പ്രിൻസ് (25) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. 10 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് വീടിന് സമീപത്ത് നിന്നും കണ്ടെത്തി.

നെടുമങ്ങാട് പൊലീസും ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
National skating champion arrested cannabis
