തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം നാവായിക്കുളത്ത് മരം വീണ് രണ്ടാം ക്ലാസുകാരി മരിച്ചു. നാവായിക്കുളം സ്വദേശികളായ സഹദ്-നാദിയ ദമ്പതികളുടെ മകൾ റിസ്‌വാനയാണ് മരിച്ചത്. ഒന്നര വയസുകാരിയായ അനുജത്തിയുടെ ദേഹത്തേക്ക് മരം ഒടിഞ്ഞു വീഴുന്നത് കണ്ട് രക്ഷിക്കാൻ എത്തിയതായിരുന്നു റിസ്‌വാന.

ഇന്ന് രാവിലെ 10 മണിയോടെ അയൽവാസിയുടെ പുരയിടത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. അപകടത്തിൽ നിന്ന് അനുജത്തി അത്ഭുതകരമായി രക്ഷപ്പെട്ടു.
dies after falling tree thiruvananthapuram
