വിയ്യൂർ (തൃശ്ശൂർ) : ( www.truevisionnews.com ) ഗോവിന്ദ ചാമിയെ വിയ്യൂർ ജയിലിൽ എത്തിച്ചു. രാവിലെ 7.20 നാണ് ഗോവിന്ദച്ചാമിയെ വൻ സുരക്ഷയിൽ കണ്ണൂരിൽ നിന്നും വിയ്യൂരിലേക്ക് കൊണ്ടുപോയത്. ജയിൽചാട്ടത്തിന് ശേഷം ട്രെയിനിൽ കയറി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നാണ് റിമാൻഡ് റിപ്പോർട്ട്. അതേസമയം അന്വേഷണ സംഘം കണ്ണൂർ ജയിലെത്തിയിട്ടുണ്ട്.
വിയ്യൂർ ജയിലിലെ അതീവ സുരക്ഷാസെല്ലിൽ ഏകാന്ത തടവിലായിരിക്കും ഇനിയങ്ങോട്ട് ഗോവിന്ദച്ചാമി. ജയിൽച്ചാട്ടം അന്വേഷിക്കുന്ന കണ്ണൂർ ടൗൺ എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ ജയിലിലെത്തി മഹസ്സർ തയ്യാറാക്കി. കൂടുതൽ തെളിവുകൾ ശേഖരിച്ചു.
.gif)

റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിശദാംശങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജയിൽച്ചാട്ടത്തിന് ശേഷം ട്രെയിനിൽ തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ഗോവിന്ദച്ചാമിയുടെ പദ്ധതി. വഴി തെറ്റിയതിനാൽ റെയിൽവേ സ്റ്റേഷനിലേക്ക് എത്താനായില്ല. ജയിൽ അഴി മുറിക്കാനായി ഉപയോഗിച്ച ബ്ലേഡ് അരം ഉപയോഗിച്ച് സ്വന്തമായി ഉണ്ടാക്കിയതാണ്. ഒരു സഹതടവുകാരന് ജയിൽ ചാടാൻ പദ്ധതിയിട്ട കാര്യം അറിയാമായിരുന്നു.
തടവ് ചട്ടത്തിന് 6 മാസം മാത്രമാണ് ശിക്ഷയെന്ന സഹതടവുകാരൻ്റെ വാക്കുകൾ പ്രചോദനമായെന്നും ഗോവിന്ദച്ചാമി പോലീസിന് മൊഴി നൽകി. ജയിൽ വകുപ്പ് നടത്തുന്ന അന്വേഷണവും പുരോഗമിക്കുകയാണ്. ഉത്തര മേഖല ജയിൽ ഡിഐജി വി ജയകുമാർ നടത്തിയ അന്വേഷണത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ജയിൽ ഉദ്യേഗസ്ഥരുടെ വീഴ്ച റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.
govindachamy taken to viyyur jail
