കണ്ണൂർ: (www.truevisionnews.com) കണ്ണൂർ ആറളം മേഖലയിൽ മലവെള്ളപാച്ചിൽ. വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം. ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്ക്, പതിനൊന്നാം ബ്ലോക്ക് എന്നിവിടങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആളുകളെ മാറ്റിപാർപ്പിച്ചു. 50ലധികം വീടുകളിൽ വെള്ളം കയറി. പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പഴശ്ശി ഡാമിന്റെ താഴെ ഭാഗത്ത് ഇരുകരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. പഴശ്ശി ഡാമിന്റെ 13 ഷട്ടറുകൾ മൂന്നു മീറ്റർ വീതവും ഒരു ഷട്ടർ രണ്ടര മീറ്ററും ഉയർത്തി. നിലവിലെ ജലനിരപ്പ് 23.10 മീറ്ററാണ്.
More than 50 houses flooded due to suspected landslide in Aralam, Kannur
