കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് കൊടുവള്ളിയില്‍ മാരക ലഹരിവസ്തുവായ എംഡിഎംഎയുമായി മംഗളൂരു സ്വദേശി പിടിയില്‍. കൊടുവള്ളി നെല്ലാം കണ്ടിയില്‍ നാല് വര്‍ഷത്തോളമായി വാടകയ്ക്ക് താമസിച്ചു വരുന്ന അതിഥി തൊഴിലാളിയും ഹിറ്റാച്ചി ഡ്രൈവറും ആയ ജഹാംഗീറാണ് പിടിയിലായത്. ഇയാളില്‍ നിന്നും ആറ് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
ശനിയാഴ്ച രാവിലെ 10 മണിയോടെ വാടക മുറിയില്‍ നിന്നാണ് പൊലീസ് ജഹാഗീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ പകല്‍ സമയങ്ങളില്‍ ഹിറ്റാച്ചി ഡ്രൈവറായി പല സ്ഥലങ്ങളില്‍ ജോലിക്ക് പോവുകയും, ഇതിന്റെ മറവില്‍ ലഹരി മരുന്ന് വില്‍പ്പന നടത്തി വരികയാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
.gif)

മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനായുള്ള നിരവധി സിപ്പ് ലോക്ക് കവറുകളും ഡിജിറ്റല്‍ ത്രാസും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഓമശ്ശേരി, കൊടുവള്ളി, താമരശ്ശേരി ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനക്കാരനാണ് ഇയാള്‍. ഒരു മാസത്തോളമായി കോഴിക്കോട് റൂറല്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു പ്രതി.
മറ്റൊരു സംഭവത്തിൽ , കോഴിക്കോട് ബാലുശ്ശേരിയിൽ എംഡിഎംഎയുമായി തത്തമ്പത്ത് തുരുത്തിയാട് സ്വദേശി കുനിയിൽ മിഥുൻ റോഷൻ ബാലുശ്ശേരി പൊലീസ് പിടിയിൽ. 6.71 ഗ്രാം എംഡിഎംഎ ആണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.
കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജു, പേരാമ്പ്ര ഡിവൈഎസ്പി എൻ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളും ബാലുശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് ടി പി യുടെ മേൽ നോട്ടത്തിൽ എസ് ഐ സുജിലേഷ് എം, എസ്സിപിഒ ഗിരീഷ് എൻ, എസ്സിപിഒ ഫൈസൽ, സിപിഒ രജിത എന്നിവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി പ്രതിയെ പിടികൂടിയത്.
അത്തോളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു അടിപിടി കേസിലെ പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ഇയാളുടെ ലഹരി വില്പനയെ പറ്റി പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് ഇയാളെ മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസം ഉണ്ടായ ഒരപകടത്തെ തുടർന്ന് പ്രതി കാലൊടിഞ്ഞ് വീട്ടിൽ കിടപ്പിലായിരുന്നു.
ലഹരി ആവശ്യക്കാർ നിരന്തരം ഇയാളുടെ വീട്ടിൽ വന്നാണ് എംഡിഎംഎ വാങ്ങിയിരുന്നത്. ഇയാൾ കഴിഞ്ഞ ദിവസം വലിയ അളവിൽ എംഡിഎംഎ കൊണ്ടുവന്ന് വിൽപനയ്ക്കായി പേക്ക് ചെയ്തു വച്ചിട്ടുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ബാലുശേരി പോലീസ് അറിയിച്ചു.
Mangaluru native arrested with MDMA in Koduvalli, Kozhikode
