തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരെ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രനാണ് പരുക്കേറ്റത്. വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കാണ് പരുക്കേറ്റത്. രാമചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. തലയിൽ ആറു തുന്നൽ.
പരുക്കേറ്റ രാമചന്ദ്രനെ ജനറൽ ആശുപത്രിയിലേക്കാണ് ആദ്യം എത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട് അപ്രതീഷിതമായി കടുവ ആക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. ആക്രമിച്ച കടുവയുടെ പേരു വിവരങ്ങൾ മൃഗശാല അധികൃതർ പുറത്തുവിട്ടിട്ടില്ല.
Tiger attacks zoo staff at Thiruvananthapuram zoo
