( www.truevisionnews.com ) വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ പിന്നെ തിരിച്ച് വീട്ടിലെത്തിയാൽ മാത്രം ശുചിമുറി ഉപയോഗിക്കുന്നവർ നമുക്കിടയിലുണ്ട്. മീറ്റിങ്ങ് തിരക്കുകളോ യാത്രയ്ക്കിടയിൽ വൃത്തിയുള്ള ശുചിമുറി കണ്ടെത്താനാകാത്തതുകൊണ്ടോ മൂത്രശങ്കയുണ്ടായാലും പിടിച്ചുവയ്ക്കുന്നുവരുമുണ്ട്. എന്നാൽ, ഈ ശീലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കുമെന്ന് പറയുകയാണ് ഡോ. സന്ദീപ് ഹാർകർ.
ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ മൂത്രസഞ്ചിയിൽ മൂത്രം സംഭരിച്ച് വെക്കാൻ സാധിക്കൂ. പതിവായി മൂത്രമൊഴിക്കുന്നത് വൈകിക്കുന്നത് മൂത്രസഞ്ചി അമിതമായി വലിയുന്നതിന് കാരണമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് രീതിയിലൊക്കെ ഈ വിഷയം നമ്മുടെ ശരീരത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.gif)

- മൂത്രാശയ അണുബാധ: ദീർഘനേരം മൂത്രസഞ്ചിയിൽ മൂത്രം പിടിച്ചുനിർത്തുന്നത് മൂത്രം കെട്ടിനിൽക്കാനും ബാക്ടീരിയകൾക്ക് പെരുകാനുമുള്ള സാഹചര്യമുണ്ടാക്കുകയും ചെയ്യും. ചികിത്സിച്ചില്ലെങ്കിൽ, ഈ അണുബാധ വൃക്കകളിലേക്ക് വ്യാപിക്കുകയും ഗുരുതരമായ വൃക്കരോഗങ്ങൾക്ക് ഇടയാക്കുകയും ചെയ്തേക്കാം.
- മൂത്രസഞ്ചി അമിതമായി വലിയും: അമിതമായി നിറയുന്നത് മൂത്രസഞ്ചി വലിഞ്ഞുനിവരാൻ കാരണമാകുന്നു. ഇത് മൂത്രസഞ്ചി ശരിയായി ചുരുങ്ങാനും പൂർണ്ണമായും മൂത്രം പുറന്തള്ളാനുള്ള പ്രക്രിയയെ ബാധിക്കുന്നു. ഇത് മൂത്രം കെട്ടിക്കിടക്കുകയോ, അറിയാതെ പോകുകയോ ചെയ്യുന്ന പ്രശ്നങ്ങൾക്ക് കാരണമാകും. മൂത്രസഞ്ചി അമിതമായി ദുർബലമാകുന്ന സാഹചര്യങ്ങളിൽ ഒരു ട്യൂബ് കടത്തി മൂത്രം പുറത്തുകളയുന്ന കത്തീറ്ററൈസേഷൻ എന്ന ചികിത്സ ആവശ്യമായി വന്നേക്കാം.
- വേദന: സാധാരണയായി ഒരു മൂത്രസഞ്ചിയുടെ ശേഷി 300 മുതൽ 500 മില്ലി വരെയാണ്. ഇതിൽ കൂടുതൽ മൂത്രം നിലനിർത്തുന്നത് അടിവയറ്റിൽ വേദനയ്ക്ക് കാരണമാകും.
- മൂത്രസഞ്ചിയിലെ കല്ലുകൾ:ദീർഘനേരം മൂത്രം കെട്ടിക്കിടക്കുന്നത് മൂലം മൂത്രത്തിലെ ധാതുക്കൾ അടിഞ്ഞുകൂടി ക്രിസ്റ്റലുകളായി രൂപപ്പെടാം. ഇത് കാലക്രമേണ കല്ലുകളായി മാറിയേക്കും.
- വൃക്കകൾക്കും തകരാറ്: ദീർഘകാലം ഈ പ്രശ്നം അവഗണിക്കുന്നത് വൃക്കകളെ ബാധിക്കും. മൂത്രസഞ്ചി ശരിയായി കാലിയാവാത്തത് മൂത്രം നിരന്തരം വൃക്കകളിലേക്ക് തിരികെ കയറുന്നതിന് കാരണമാകും. ഇത് വൃക്കകളെ സാരമായി ബാധിക്കും.
Aren't you too lazy to urinate? But now, change your habit of holding it in
