സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ
Jul 20, 2025 07:55 AM | By Jain Rosviya

( www.truevisionnews.com) മിക്ക സ്ത്രീകളിലും ഉണ്ടാകുന്ന ഒരു ക്യാന്‍സറാണ് സ്തനാർബുദം. കാൻസർ മരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്തനാർബുദത്തിനുള്ളത്. സ്തനാർബുദത്തിന്റെ ആദ്യലക്ഷണമായി കരുതുന്നത് സ്തനത്തിലോ കക്ഷത്തിലോ വേദനയില്ലാത്ത തെന്നി മാറാത്ത ഒരു മുഴ ആണ്. എല്ലാ മുഴകളും അർബുദമല്ലെങ്കിലും, പുതിയതായി കാണുന്ന ഏതൊരു മുഴയും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

ചർമത്തിലുണ്ടാകുന്ന മാറ്റം: സ്തനത്തിലുള്ള ചർമത്തിനുണ്ടാകുന്ന വ്യത്യാസം ആണ് സ്തനാർബുദത്തിന്റെ ലക്ഷണങ്ങളിൽ പലപ്പോഴും അറിയാതെ പോകുന്നത്. ചർമത്തിൽ ചുവപ്പ്, ചർമത്തിന് കട്ടിവരുക, ചർമത്തിൽ ചെറിയ കുഴികൾ പോലെ ഉണ്ടാകുക, ഓറഞ്ചു തൊലിയോട് സാമ്യമുള്ള തരത്തിൽ ചർമത്തിന് മാറ്റം വരുക ഇതെല്ലാം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ചർമത്തിലുണ്ടാകുന്ന ഈ മാറ്റങ്ങൾ തുടരുകയാണെങ്കിൽ ഒരു ആരോഗ്യപ്രവർത്തകനെ സമീപിക്കണം.

സ്തനത്തിന്റെ ആകൃതിയിലും വലുപ്പത്തിലുമുള്ള മാറ്റങ്ങൾ: ഒരു സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ പ്രകടമായ വ്യത്യാസം വരികയാണെങ്കിൽ ശ്രദ്ധിക്കണം.

തൊലിപ്പുറത്തെ വ്യതിയാനങ്ങൾ: ഡിംപ്ലിംഗ് സ്തനത്തിലെ ചർമ്മം ഉള്ളിലേക്ക് വലിഞ്ഞതുപോലെ കാണപ്പെടുക, അല്ലെങ്കിൽ ഓറഞ്ച് തൊലി പോലെ കുഴികൾ രൂപപ്പെടുക.

ചുവപ്പ് നിറം അല്ലെങ്കിൽ കട്ടി കൂടുന്നത്: സ്തനത്തിലെ ചർമ്മത്തിന് ചുവപ്പ് നിറം വരികയോ, കട്ടി കൂടുകയോ ചെയ്യുക.

ചുളിവുകൾ: സ്തനത്തിൽ അസാധാരണമായ ചുളിവുകൾ കാണപ്പെടുക.

മുലഞെട്ടിലുണ്ടാകുന്ന മാറ്റങ്ങൾ: 

ഉള്ളിലേക്ക് വലിയുക: മുലഞെട്ട് സാധാരണ ഗതിയിൽ നിന്ന് ഉള്ളിലേക്ക് വലിഞ്ഞിരിക്കുക.

സ്രവങ്ങൾ: മുലപ്പാൽ അല്ലാത്ത ഏതെങ്കിലും തരത്തിലുള്ള സ്രവങ്ങൾ (പ്രത്യേകിച്ച് രക്തം കലർന്നവ) മുലഞെട്ടിൽ നിന്ന് വരുന്നത്. നിറം മാറ്റം, ചൊറിച്ചിൽ, അല്ലെങ്കിൽ തൊലി അടർന്ന് പോകുന്നത്: മുലഞെട്ടിന് ചുറ്റും നിറം മാറുന്നതോ, ചുണങ്ങോ, ചൊറിച്ചിലോ, തൊലി അടർന്ന് പോകുന്നതോ ശ്രദ്ധിക്കുക.

സ്ഥിരമായ വേദന: ആർത്തവചക്രവുമായി ബന്ധമില്ലാത്ത, സ്തനത്തിലോ മുലക്കണ്ണിലോ ഉള്ള സ്ഥിരമായ വേദന. സ്തനാർബുദത്തിന് സാധാരണയായി ആദ്യഘട്ടങ്ങളിൽ വേദന ഉണ്ടാകാറില്ലെങ്കിലും, ചിലപ്പോൾ വേദന ഒരു ലക്ഷണമാകാം.

കക്ഷത്തിലെ കഴല വീക്കം: കക്ഷത്തിൽ വീക്കം അല്ലെങ്കിൽ മുഴകൾ കാണപ്പെടുന്നത് സ്തനാർബുദത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്, കാരണം അർബുദം ലിംഫ് നോഡുകളിലേക്ക് പടർന്നിരിക്കാം.അധികം അറിയപ്പെടാത്ത ഇത്തരം ചില ലക്ഷണങ്ങളെ അറി‍ഞ്ഞാൽ നേരത്തെ രോഗനിർണയം നടത്താനും കൃത്യസമയത്ത് ചികിത്സ തേടാനും സാധിക്കും.

സ്വയം പരിശോധനയുടെ പ്രാധാന്യം

20 വയസ്സു കഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്വയം സ്തന പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. സ്തനത്തിലെ ഏതെങ്കിലും മാറ്റങ്ങൾ നേരത്തെ തിരിച്ചറിയാൻ ഇത് സഹായിക്കും. എന്തെങ്കിലും അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ഒരു ഡോക്ടറെ സമീപിക്കുകയും വിദഗ്ദ്ധ പരിശോധന നടത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഓർക്കുക, ഈ ലക്ഷണങ്ങൾ എല്ലാം സ്തനാർബുദത്തെ തന്നെ സൂചിപ്പിക്കണമെന്നില്ല. എന്നാൽ ഒരു ഡോക്ടറെ കണ്ട് കൃത്യമായ രോഗനിർണയം നടത്തുന്നത് വളരെ നിർണായകമാണ്. നേരത്തെയുള്ള കണ്ടെത്തൽ സ്തനാർബുദ ചികിത്സയുടെ വിജയസാധ്യത വർദ്ധിപ്പിക്കുന്നു.

health Breast cancer symptoms that should not be ignored

Next TV

Related Stories
 സുന്ദരിയായാലോ....? കൊറിയന്‍ സുന്ദരിമാരുടെ മുടിയുടെ രഹസ്യം ഇതാണ്; വീട്ടിലുണ്ടാക്കാം കൊറിയന്‍ ഹെയര്‍ സിറം!

Jul 19, 2025 09:51 PM

സുന്ദരിയായാലോ....? കൊറിയന്‍ സുന്ദരിമാരുടെ മുടിയുടെ രഹസ്യം ഇതാണ്; വീട്ടിലുണ്ടാക്കാം കൊറിയന്‍ ഹെയര്‍ സിറം!

കൊറിയന്‍ സുന്ദരിമാരുടെ മുടിയുടെ രഹസ്യം, വീട്ടിലുണ്ടാക്കാം കൊറിയന്‍ ഹെയര്‍...

Read More >>
സ്വയംഭോഗം തെറ്റോ...? ലൈംഗികതയിൽ ഇനി തെറ്റിദ്ധാരണകൾ വേണ്ട; അറിഞ്ഞിരിക്കാം ഇതെല്ലാം ...

Jul 19, 2025 01:00 PM

സ്വയംഭോഗം തെറ്റോ...? ലൈംഗികതയിൽ ഇനി തെറ്റിദ്ധാരണകൾ വേണ്ട; അറിഞ്ഞിരിക്കാം ഇതെല്ലാം ...

സ്വയംഭോഗം തെറ്റോ...? ലൈംഗികതയിൽ ഇനി തെറ്റിദ്ധാരണകൾ വേണ്ട; അറിഞ്ഞിരിക്കാം ഇതെല്ലാം...

Read More >>
ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍ ഇതാ....!

Jul 19, 2025 08:13 AM

ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍ ഇതാ....!

ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍...

Read More >>
മഴയല്ലേ....എന്തായാലും വിശക്കും; എന്നാൽ പിന്നെ ഭക്ഷണം ഇങ്ങനെ ഒന്ന് ക്രമീകരിച്ചാലോ?

Jul 18, 2025 07:40 AM

മഴയല്ലേ....എന്തായാലും വിശക്കും; എന്നാൽ പിന്നെ ഭക്ഷണം ഇങ്ങനെ ഒന്ന് ക്രമീകരിച്ചാലോ?

മഴയല്ലേ....എന്തായാലും വിശക്കും; എന്നാൽ പിന്നെ ഭക്ഷണം ഇങ്ങനെ ഒന്ന്...

Read More >>
Top Stories










//Truevisionall