(truevisionnews.com) സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത പലരിലും കാര്യമായ ഭയമുണ്ടാക്കുന്നു . ഫിയർ ഓഫ് മിസ്സിംഗ് ഔട്ട് അല്ലെങ്കിൽ സോഷ്യൽ കംപാരിസൺ എന്നും ഇത് അറിയപ്പെടുന്നു . സോഷ്യൽ മീഡിയയിൽ കാണുന്ന ജീവിതവും നല്ല നിമിഷങ്ങളും സ്വന്തം ജീവിതവുമായി താരതമ്യപ്പെടുത്തുന്ന പ്രവണതയാണിത് . ഇത് സ്വയം മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്നു.
മറ്റുള്ളവരുടെ സന്തോഷങ്ങൾ മാത്രം കാണുമ്പോൾ തനിക്ക് അതെല്ലാം നഷ്ടപ്പെടുന്നു എന്ന തോന്നൽ ആളുകളിൽ ഉണ്ടാകുന്നു . ഇത് വിഷാദം, ഉത്കണ്ഠ , ഒറ്റപ്പെടൽ തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം . ഡിജിറ്റൽ യുഗത്തിന്റെ കാലമായതിനാൽ എ ഐയുടെ അമിത ഉപയോഗത്തിലൂടെ യാഥാർത്ഥ്യ ലോകത്തെ തിരിച്ചറിയാൻ ആളുകൾക്ക് ബുദ്ധിമുട്ടാകുന്നു.
.gif)

സാമൂഹികമായ ഒറ്റപ്പെടൽ, ഉറക്കമില്ലായ്മ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാം. സോഷ്യൽ മീഡിയയിലൂടെയുള്ള ബന്ധങ്ങൾ യഥാർത്ഥത്തിലുള്ള സാമൂഹിക ഇടപെടലുകൾക്ക് പകരമാകുമ്പോൾ ആളുകൾക്ക് ഒറ്റപ്പെട്ടതായി തോന്നിയേക്കാം. ഇത് സാമൂഹികമായ അകലം വർദ്ധിപ്പിക്കുകയും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം വിദ്യാർത്ഥികളിൽ എഫ്ഒഎംഒ, മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവ വർദ്ധിപ്പിക്കുന്നതായി ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധയോടെയും മിതമായും പെരുമാറേണ്ടത് അത്യാവശ്യമാണ്.
നിങ്ങൾക്ക് ഇത്തരം ചിന്തകൾ അമിതമായി അലട്ടുന്നുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടുന്നത് നല്ലതാണ്. സോഷ്യൽ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കുന്നത് ഈ ഭീതി കുറയ്ക്കാൻ സഹായിക്കും.
health fomo the Fear of Missing Out
