ആരോഗ്യം ശ്രദ്ധിക്കാം...! കർക്കിടകമാസത്തിലെ രഹസ്യ'കഞ്ഞി'യുടെ ഗുണങ്ങൾ എന്തൊക്കെ? അറിയാം...

ആരോഗ്യം ശ്രദ്ധിക്കാം...! കർക്കിടകമാസത്തിലെ രഹസ്യ'കഞ്ഞി'യുടെ ഗുണങ്ങൾ എന്തൊക്കെ? അറിയാം...
Jul 19, 2025 10:20 PM | By Jain Rosviya

(truevisionnews.com) മഴതുള്ളികൾ കൊണ്ട് മനസ്സിനെയും ഭൂമിയേയും ഒരുപോലെ കുളിരണിയിക്കുന്ന കർക്കിടക മാസത്തിൽ, പ്രകൃതിക്കൊപ്പം നമ്മുടെ ശരീരവും ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഈ സമയത്ത് ശരീരത്തിന്റെ പ്രതിരോധശേഷി അല്പം കുറയുകയും, ദഹനശക്തി ദുർബലമാവുകയും ചെയ്യുന്നത് സ്വാഭാവികമാണ്.

നമ്മുടെ ശരീരത്തിന്റെ അൽപ്പം ശ്രദ്ധ നൽകേണ്ട സമയം കൂടിയാണ് ഈ അവസരത്തിലാണ് നമ്മുടെ പുർവികൾ പകർന്നുനൽകിയ "കർക്കിടക കഞ്ഞി" എന്ന ആയുർവേദ രഹസ്യകൂട്ട് പ്രസക്തമാകുന്നത്. ഇത് വെറുമൊരു ആഹാരമല്ല , മറിച്ച് മനസ്സിനും ശരീരത്തിനും നൽകുന്ന ഔഷധം കൂടിയാണ് .

എന്നാൽ ഇപ്പോൾ പുതുതലമുറക്ക് വെറുമൊരു മുത്തശ്ശിക്കഥ ആയി മാറിക്കൊണ്ടിരിക്കുന്നു . ഗുണം അറിഞ്ഞ് നമ്മുക്ക് പഴമകളിലേക് ഒന്ന് കണ്ണോടിക്കാം .

കർക്കിടക കഞ്ഞിയുടെ പ്രധാന ഗുണങ്ങൾ:

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു:

മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി സ്വാഭാവികമായും കുറയുന്ന സമയമാണ്. കർക്കിടക കഞ്ഞിയിലെ ഔഷധച്ചെടികൾ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗങ്ങളെയും അണുബാധകളെയും തടയാൻ സഹായിക്കുന്നു. ഇത് അടുത്ത ഒരു വർഷത്തേക്കുള്ള ഊർജ്ജവും ഉന്മേഷവും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു:

ഈ സമയത്ത് ദഹനപ്രക്രിയ മന്ദഗതിയിലാകാൻ സാധ്യതയുണ്ട്. കർക്കിടക കഞ്ഞിയിലെ നാരുകൾ അടങ്ങിയ ചേരുവകൾ ദഹനം എളുപ്പമാക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കാനും സഹായിക്കുന്നു.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു :

ശരീരത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെയും വിഷാംശങ്ങളെയും പുറന്തള്ളി ശരീരം ശുദ്ധീകരിക്കാൻ ഈ ഔഷധക്കഞ്ഞി സഹായിക്കുന്നു.ഇത് കരളിന്റെയും വൃക്കകളുടെയും ആരോഗ്യത്തിന് ഗുണകരമാണ്.

സന്ധിവേദനകൾക്ക് ആശ്വാസം: മഴക്കാലത്ത് വർദ്ധിക്കാൻ സാധ്യതയുള്ള സന്ധിവേദന, വാതം തുടങ്ങിയ അസുഖങ്ങൾക്ക് കർക്കിടക കഞ്ഞി ആശ്വാസം നൽകും.

ചർമ്മത്തിന്റെ ആരോഗ്യം: ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നതിലൂടെ ചർമ്മത്തിന് തിളക്കവും മൃദുത്വവും നൽകാൻ ഇത് സഹായിക്കുന്നു.

ദൈനദിന ജീവിത രോഗങ്ങളെ നിയന്ത്രിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും കർക്കിടക കഞ്ഞി സഹായിക്കുന്നു.

ശരീരത്തിന് ബലവും പോഷണവും നൽകുന്നു: നവരയരി പോലുള്ള പോഷകസമൃദ്ധമായ ധാന്യങ്ങളും ഔഷധങ്ങളും ചേരുന്നതിനാൽ ശരീരത്തിന് ആവശ്യമായ ഊർജ്ജവും ബലവും ലഭിക്കുന്നു.

പ്രധാന ചേരുവകൾ:

കർക്കിടക കഞ്ഞി തയ്യാറാക്കാൻ സാധാരണയായി നവരയരി, ഉലുവ, ജീരകം, ആശാളി, ദശമൂലം, ത്രികടു ചൂർണം, ദശപുഷ്പം തുടങ്ങിയ ഔഷധക്കൂട്ടുകളും തേങ്ങാപ്പാലും ശർക്കരയും ഉപയോഗിക്കുന്നു.

പ്രതേക ശ്രദ്ധയ്ക്ക് :

ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയും ശരീരപ്രകൃതിയും അനുസരിച്ച് ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഞ്ഞി തയ്യാറാക്കി കഴിക്കുന്നതാണ് ഏറ്റവും ഉചിതം.

ഇപ്പോൾ മാർക്കറ്റുകളിൽ പെട്ടന്നു തയ്യാറാക്കാവുന്ന കർക്കിട കഞ്ഞി രഹസ്യ കൂട്ട് സുലഭമാണ് ,അതിനാൽ ചേരുവകൾ ശ്രദ്ധിച്ചു വാങ്ങുക .


karkkidakam month kanji for health

Next TV

Related Stories
 സുന്ദരിയായാലോ....? കൊറിയന്‍ സുന്ദരിമാരുടെ മുടിയുടെ രഹസ്യം ഇതാണ്; വീട്ടിലുണ്ടാക്കാം കൊറിയന്‍ ഹെയര്‍ സിറം!

Jul 19, 2025 09:51 PM

സുന്ദരിയായാലോ....? കൊറിയന്‍ സുന്ദരിമാരുടെ മുടിയുടെ രഹസ്യം ഇതാണ്; വീട്ടിലുണ്ടാക്കാം കൊറിയന്‍ ഹെയര്‍ സിറം!

കൊറിയന്‍ സുന്ദരിമാരുടെ മുടിയുടെ രഹസ്യം, വീട്ടിലുണ്ടാക്കാം കൊറിയന്‍ ഹെയര്‍...

Read More >>
സ്വയംഭോഗം തെറ്റോ...? ലൈംഗികതയിൽ ഇനി തെറ്റിദ്ധാരണകൾ വേണ്ട; അറിഞ്ഞിരിക്കാം ഇതെല്ലാം ...

Jul 19, 2025 01:00 PM

സ്വയംഭോഗം തെറ്റോ...? ലൈംഗികതയിൽ ഇനി തെറ്റിദ്ധാരണകൾ വേണ്ട; അറിഞ്ഞിരിക്കാം ഇതെല്ലാം ...

സ്വയംഭോഗം തെറ്റോ...? ലൈംഗികതയിൽ ഇനി തെറ്റിദ്ധാരണകൾ വേണ്ട; അറിഞ്ഞിരിക്കാം ഇതെല്ലാം...

Read More >>
ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍ ഇതാ....!

Jul 19, 2025 08:13 AM

ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍ ഇതാ....!

ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍...

Read More >>
മഴയല്ലേ....എന്തായാലും വിശക്കും; എന്നാൽ പിന്നെ ഭക്ഷണം ഇങ്ങനെ ഒന്ന് ക്രമീകരിച്ചാലോ?

Jul 18, 2025 07:40 AM

മഴയല്ലേ....എന്തായാലും വിശക്കും; എന്നാൽ പിന്നെ ഭക്ഷണം ഇങ്ങനെ ഒന്ന് ക്രമീകരിച്ചാലോ?

മഴയല്ലേ....എന്തായാലും വിശക്കും; എന്നാൽ പിന്നെ ഭക്ഷണം ഇങ്ങനെ ഒന്ന്...

Read More >>
Top Stories










//Truevisionall