(truevisionnews.com) നിത അംബാനിയുടെ ലുക്കും സ്റ്റൈലും മിക്ക ഫാഷൻ പ്രേമികളെയും ആകർഷിക്കാറുണ്ട്. നിത ധരിക്കുന്ന വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുമൊക്കെ പ്രത്യേക ആരാധക വൃത്തങ്ങളുണ്ട്. ഇതൊക്കെ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ ഇതാ പിങ്ക് സാരിയിലുള്ള നിതയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
കരകൗശല വസ്തുക്കൾക്കായുള്ള സ്റ്റോറിന്റെ ഉദ്ഘാടനത്തിനാണ് പിങ്ക് മധുരൈ കോട്ടൻ ഘർച്ചോള സാരിയിൽ നിത അംബാനി എത്തിയത്. പത്തുമാസമെടുത്താണ് ഈ മനോഹരമായ സാരി നെയ്തെടുത്തത്. സാരിക്ക് കോൺട്രാസ്റ്റായി ഇളം നീല നിറത്തിലുള്ള ബ്ലൗസും സ്റ്റൈൽ ചെയ്തിരിക്കുന്നു. മുകേഷ് അംബാനിയുമായുള്ള വിവാഹദിനത്തിലും നിത ഘര്‍ച്ചോള സാരിയാണ് ധരിച്ചത്.
.gif)

സാരിക്ക് അനുയോജ്യമായി രത്നങ്ങൾ പതിച്ച വളയും നെക്ലസും കമ്മലും സ്റ്റൈൽ ചെയ്തിരിക്കുന്നു. 200കോടി രൂപയിലേറെ മൂല്യമുള്ള വളയാണ് നിതയുടെ ആഭരണങ്ങളിൽ ഏറെ ശ്രദ്ധനേടിയത്. പാരമ്പര്യമായി ലഭിച്ചതാണ് നിതയ്ക്ക് ഈ വളകൾ. വിവാഹത്തിനും നിത ഈ വളകൾ അണിഞ്ഞിരുന്നു. മുത്തശ്ശി അമ്മയ്ക്കും അമ്മ നിതയ്ക്കും കൈമാറിയതാണിത്.
മനീഷ് മൽഹോത്രയാണ് നിതയ്ക്കായി വസ്ത്രങ്ങൾ ഡിസൈന് ചെയ്തത്. രാജ്കോട്ടിൽ നിന്നുള്ള നെയ്ത്തുകാരൻ ശ്രീ രാജ്ശ്രുന്ദറാണ് നിതയ്ക്കായി സാരി നെയ്തെടുത്തത്. നിതയ്ക്കൊപ്പം മകൾ ഇഷ അംബാനിയും മരുമക്കളായ ശ്ലോക മേഹ്തയും രാധിക മെർച്ചന്റും സ്വദേശ് സ്റ്റോറിന്റെ ഉദ്ഘാടനത്തിനായി എത്തിയിരുന്നു.
Pictures of Nita in a pink saree go viral on social media
