(moviemax.in)ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ ഒരു മലയാളം കോമഡി-ഡ്രാമ ചിത്രമാണ് 'മനു അങ്കിൾ'. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി അഭിനയിച്ച ഈ ചിത്രത്തിൽ കഥാപാത്രത്തിന്റെ വസ്ത്ര ശൈലി വളരെ ആകർഷകമാണ്. ഇന്നത്തെ ജെൻസി തലമുറയുടെ ചോയ്സ്കൾക്ക് ഉതകുന്ന തരത്തിലുള്ള വസ്ത്ര ശൈലിയാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ ഉപയോഗിക്കുന്നത്.
വളരെ ലളിതമായ വസ്ത്രധാരണം പൊതുവെ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ട്ടപെടുന്നതാണ്. മനു അങ്കിൾ എന്ന കഥാപാത്രം ഒരു ശാസ്ത്രജ്ഞനാണ്. സാധാരണയായി, ഇളം നിറങ്ങളിലുള്ള ഷർട്ടുകളും പാന്റുകളുമാണ് കഥാപാത്രം ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവം പോലെ, വസ്ത്രങ്ങളും അമിതമായ ഫാഷൻ സ്റ്റൈലുകൾ ഇല്ലാത്തതും എന്നാൽ വൃത്തിയുള്ളതും ഭംഗിയുള്ളതുമാണ്.
.gif)

മനു അങ്കിളിന്റെ ലുക്ക് ഒരു ബുദ്ധിജീവിയുടെയും അതേ സമയം കുട്ടികളുമായി അടുത്തിടപഴകുന്ന ഒരാളുടെയും പ്രതീതി ഉളവാക്കുന്നതുമാണ്. ഇത്തരത്തിൽ സിംപിൾ ആയതും ലൈറ്റ് കളർഴ്സിലുള്ളതുമായ വസ്ത്രങ്ങൾ ഇന്നത്തെ കുട്ടികൾക്ക് താല്പര്യമുള്ളതാണ്.1980-കളുടെ അവസാനത്തിലെ വസ്ത്രധാരണ രീതികളോടാണ് കഥാപാത്രത്തിന്റെ വസ്ത്രധാരണം സാമ്യം പുലർത്തുന്നത്.
പഴയ രീതികൾ ട്രെൻഡ് ആകുന്ന ഒരു പ്രവണതയാണ് നിലവിൽ, പഴയ ട്രെൻഡുകളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന പുതിയ തലമുറയിലേക്ക് ഇത്തരം സിനിമകൾ ശ്രദ്ധിക്കപ്പെടുന്നു. ഓവർ സൈസ്ഡായ ഷർട്ടുകളും ലൂസ് പാന്റുകളും ലുക്കിനെ തന്നെ മാറ്റുന്നതാണെന്നാണ് പുതിയ തലമുറയുടെ അഭിപ്രായം. എസ്തറ്റിക് ലോകത്ത് ജീവിക്കുന്ന ഇന്നത്തെ കുട്ടികൾക്ക് ഈ ചിത്രം വളരെ ആകർഷകമായിരിക്കും.
fashion and style icon for the new generation manu ancle movie
