പാലക്കാട്: ( www.truevisionnews.com ) പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആൻസി കെ.വി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്‌നി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് മുണ്ടൂർ പൊരിയാനിയിൽ നിന്നാണ് പൊലീസും നാർക്കോട്ടിക് സെല്ലും സംയുക്തമായി പ്രതികളെ പിടികൂടിയത്.
ആൻസിയെ കഴിഞ്ഞ വർഷവും എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് മയക്കുമരുന്നുമായി വീണ്ടും പിടിയിലാകുന്നത്. ആൻസിയിൽ നിന്നും മയക്ക് മരുന്ന് വാങ്ങനാണ് നൂറയും സ്വാലിഹും വന്നതെന്നാണ് വിവരം. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആൻസിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതിൽ കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു.
.gif)

ഓപ്പറേഷൻ ഡി-ഹണ്ടിൻ്റെ ഭാഗമായി മയക്കുമരുന്ന് വിപണനം തടയാൻ പൊലീസിൻ്റെ വിവിധ വിഭാഗങ്ങൾ സംയുക്തമായി പരിശോധന നടത്തുന്നതിനിടെയാണ് മൂവരെയും പിടികൂടിയത്. ബെംഗളൂരുവിൽ നിന്നാണ് ആൻസി മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. പിന്നാലെ ആൻസിയുടെയടക്കം ഗൂഗിൾ പേ, ഫോൺപേ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ പൊലീസ് പരിശോധിച്ചു.
palakkad 54 gram mdma seizure two women among three arrested
