ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ
Jul 27, 2025 05:42 PM | By VIPIN P V

ഭുവനേശ്വർ: ( www.truevisionnews.com ) ഒഡീഷയിൽ ഭുവനേശ്വർ മുൻസിപ്പൽ കോർപറേഷനിലെ ബിജു ജനതാദൾ (ബിജെഡി) അംഗം അമരേഷ് ജെന ബലാത്സംഗക്കേസിൽ അറസ്റ്റിൽ. പൊലീസ് കേസെടുത്തതോടെ വീട്ടിൽനിന്നു മുങ്ങിയ അമരേഷിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

ഒടുവിൽ, ബാലസോറിലെ നീലഗിരി പ്രദേശത്തെ ബെർഹാംപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസിൽനിന്നു രക്ഷപ്പെടാൻ വനത്തിനോട് ചേർന്നാണ് അമരേഷ് ഒളിവിൽ കഴിഞ്ഞിരുന്നത്. അറസ്റ്റിനു പിന്നാലെ അമരേഷിനെ ബിജെഡിയിൽനിന്നു സസ്പെൻഡ് ചെയ്തു.

അമരേഷിന് അഭയം നൽകിയ അദ്ദേഹത്തിന്റെ അഞ്ച് സഹായികളെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ലക്ഷ്മിസാഗർ പൊലീസ് സ്റ്റേഷനിൽ 19 വയസ്സുള്ള യുവതി രേഖാമൂലം നൽകിയ പരാതിയിലാണ് അമരേഷിനെതിരെ ബലാത്സംഗം, ഭ്രൂണഹത്യ, വഞ്ചന, ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തത്. ആരോപണത്തിനു പിന്നിൽ‌ ബിജെപി ആണെന്നായിരുന്നു ഒളിവിൽ കഴിയുന്നതിനിടെ അമരേഷ് ചില മാധ്യമങ്ങളോട് പറഞ്ഞത്.

17 വയസ്സുള്ളപ്പോൾ വിവാഹ വാഗ്ദാനം നൽകി അമരേഷ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. പുരിയിൽ എത്തിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നും ഗുളികകൾ നൽകി രണ്ടു മാസത്തെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചെന്നും പെൺകുട്ടി ആരോപിക്കുന്നു. ആരോടും ഇക്കാര്യം വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

Abortion pills given to a 17 year old girl rape on promise of marriage BJD leader arrested

Next TV

Related Stories
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
 തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

Jul 27, 2025 04:40 PM

തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

Jul 27, 2025 02:39 PM

'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട്  മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

Jul 27, 2025 01:33 PM

മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട് മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

മുംബൈ മദ്യപാനിയായ ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാനാകാതെ 27 കാരി മൂന്ന് പെൺമക്കളെ വിഷം കൊടുത്തു...

Read More >>
കാറില്‍ അനിയത്തിയുമായി പതിനാറുകാരന്റെ അപകട ഡ്രൈവ്; ഒരു മരണം, അച്ഛനെതിരെ കേസ്

Jul 27, 2025 12:50 PM

കാറില്‍ അനിയത്തിയുമായി പതിനാറുകാരന്റെ അപകട ഡ്രൈവ്; ഒരു മരണം, അച്ഛനെതിരെ കേസ്

പതിനാറുകാരന്‍ ഓടിച്ച കാറിടിച്ച് ഇലക്ട്രിക് റിക്ഷാ ഡ്രൈവര്‍...

Read More >>
കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച്‌ യുവാവ്; മകന്‍റെ ട്യൂഷന്‍ അധ്യാപകനുമായി അവിഹിതം; ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

Jul 27, 2025 12:44 PM

കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച്‌ യുവാവ്; മകന്‍റെ ട്യൂഷന്‍ അധ്യാപകനുമായി അവിഹിതം; ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

സമസ്തിപുറിലെ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വന്‍...

Read More >>
Top Stories

//Truevisionall